തിരുവനന്തപുരം :-കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിൻ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നു , എങ്കിലും പ്രതിരോധം കൈ വിടരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അനുപമ വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വരാനുണ്ട്.കൃത്യമായ അന്വേഷണം നടക്കുന്നുവെന്നും ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ റിപ്പോർട്ട് കിട്ടുമെന്നും മന്ത്രി പറഞ്ഞു.വീഴ്ച വന്നിട്ടുണ്ടോ , നടപടി വേണമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
You must log in to post a comment.