ഹൈദരാബാദ് :-ഭാരത് ബയോടെക് ഐസിഎംആർ സഹകരണത്തിൽ വികസിപ്പിച്ച കോവാക്സിൻ കോവിഡ് തടയുന്നതിൽ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ.
കൊറോണ വൈറസിനെതിരെ വാക്സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിൻ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.
സാധാരണ ലക്ഷണങ്ങൾക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. 0.5 ശതമാനത്തിൽ താഴെയാണ് പ്രതീക്ഷിക്കുന്ന പാർശ്വഫലങ്ങൾ.