ന്യൂഡല്‍ഹി: 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് 2200 കോടി രൂപ. ബാങ്ക് ബാലന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കി ബി.ജെ.പിക്കെതിരെ ആരോപണവും ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡി.

ബിജെപി രാജ്യത്ത് നടപ്പാക്കുന്നത് കോർപ്പറേറ്റ് അനുകൂല ഭരണ സംവിധാനം ആണ്. അത്കൊണ്ട് തന്നെ കോർപ്പറേറ്റ് കമ്പനികൾ അവരുടെ താല്പര്യം സംരക്ഷിക്കാൻ കൂട്ടു നിൽക്കുന്ന ബിജെപി ക്ക് ഫണ്ടുകൾ വാരിക്കോരി നൽകുന്നതും. അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർദ്ദ്ധനവ് ഒക്കെ ഇക്കാര്യത്തിൽ ചിന്തിക്കാവുന്നേ ഉള്ളൂ. ഈ രാജ്യത്തെ സാധരണക്കാരെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് ബിജെപി യുടെ ഈ കോർപ്പറേറ്റ് അനുകൂല നിലപാടുകൾ ആണ്. അതിന് പാർട്ടിക്ക് കിട്ടുന്ന പ്രതിഫലം ആണ് ഈ സഹസ്ര കോടികളുടെ ബാങ്ക് ബാലൻസ്.

Gorav_Pandhi,

ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗൗരവ് പാണ്ഡിയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കി പലരും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പ്രചരിക്കുകയാണ്.

‘കോണ്‍ഗ്രസ് 60 കൊല്ലം അധികാരത്തിലിരുന്നിട്ട് ബാങ്ക് ബാലന്‍സ് 178 കോടി രൂപയാണ്. ഒരൊറ്റ ആധുനിക ഓഫിസ് പോലുമില്ല. എന്നാല്‍ 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് ഇപ്പോള്‍ 2200 കോടി രൂപയാണ്. ഓരോ ജില്ലയിലും അവര്‍ക്ക് വമ്പന്‍ കെട്ടിടങ്ങളും ഓഫിസുകളുമുണ്ട്. അതിനൊപ്പം മോദിയുടെ ജെറ്റുകള്‍ക്കും കൊട്ടാരങ്ങള്‍ക്കും വേണ്ട ചെലവുകള്‍ പുറമെയും. മാസ്റ്റര്‍സ്‌ട്രോക് നാഷണലിസം’-ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു.

Leave a Reply