വെബ് ഡസ്ക് :-തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. തോൽവിയിൽ നിരാശയുണ്ട്, തെരഞ്ഞെടുപ്പ് ഫലം പാഠമാണ്. തോൽവിക്ക് കാരണമായ സംഭവങ്ങൾ പാർട്ടി പരിശോധിക്കുമെന്നും സുർജേവാല പറഞ്ഞു.ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി കോൺഗ്രസാണ്. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ ശബ്ദമുയർത്തും. എല്ലാ കാര്യങ്ങളും പുനപ്പരിശോധിക്കാൻ സോണിയ ഗാന്ധി ഉടൻ കോൺഗ്രസ് പ്രവർത്തക കമ്മിറ്റി വിളിച്ചു ചേർക്കും. നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് താൽക്കാലികമായുള്ള പരാജയമാണ്. പഞ്ചാബിൽ നേതൃതലത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാർട്ടിയുടെ മുഖം. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ലെന്നും സുർജെവാല പറഞ്ഞു.
You must log in to post a comment.