ന്യൂസ്‌ ഡസ്ക് :അമ്മേ ഞങ്ങള്‍ പോയി കണ്ടില്ലെങ്കില്‍ കരയേണ്ടാ എന്നാണ് കോണ്‍ഗ്രസ്സിന്റെ നിലവിലെ അവസ്ഥയെന്നും വരും കാലങ്ങളില്‍ ഇവിടെ പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാന്‍ ഫോസിലുകള്‍ ശേഖരിക്കേണ്ട അവസ്ഥ എത്തുമെന്നും കോണ്‍ഗ്രസിലെ നിലവിലെ തമ്മിലടിയെ പരിഹസിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡനറുമായി പി.എം സുരേഷ് ബാബു പറഞ്ഞു. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പുനഃസംഘടനയുടെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ മുഖ്യാതിഥിയായി. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.ദിനേശന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് സ്റ്റുഡന്റ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്ള, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ.സി വി ദാമോദരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സുജിത്ത്, ബാലചന്ദ്രന്‍ കുണ്ടംകുഴി, സി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ദിനേശന്‍ പൂച്ചക്കാടിനെ നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റായും യോഗേഷ് എന്‍മകജെ ജില്ലാ വൈസ് പ്രസിഡന്റായും ബാലചന്ദ്രന്‍ കുണ്ടംകുഴി ജനറല്‍ സെക്രട്ടറി, കെ.കെ.ശ്രീകുമാര്‍ ട്രഷററായും തിരഞ്ഞെടുത്തു.

Leave a Reply