എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു പറയുബോഴും കേരളത്തില്‍ ഗ്രൂപ്പ് നേതാക്കളായിരുന്നു പാര്‍ട്ടിയുടെ അവസാനവാക്ക്. പലപ്പോഴും ഇവരുടെ നിലപാട് അംഗീകരിക്കാന്‍ മാത്രമേ ഹൈക്കമാന്‍ഡിനു കഴിയുമായിരുന്നുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എല്ലാ ഡി.സി.സികളും അഴിച്ചുപണിയാനുള്ള നീക്കം പോലും ഹൈക്കമാന്‍ഡിന് ഉപേക്ഷിക്കേണ്ടിവന്നത് ഗ്രൂപ്പ് നേതാക്കള്‍ക്കു വഴങ്ങിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയം നേരിട്ടതോടെയാണ് പ്രബല ഗ്രൂപ്പുകളെ വെട്ടി പുതിയ നേതൃത്വത്തിനു ചുമതല കൈമാറിയത്
അനുഭവസമ്ബത്തിന്റെ ബലംത്തില്‍ തലമുറമാറ്റത്തിനു തടയിടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും തൊട്ടതെല്ലാം പിഴയ്‌ക്കുകയും ചെയ്‌തു. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ത്തന്നെ എ, ഐ. ഗ്രൂപ്പുകളില്‍നിന്നു കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി എത്തിയതോടെ അതു കുത്തൊഴുക്കായി. പുതിയ നേതൃത്വത്തിന്റെ വരവോടെ എ, ഐ ഗ്രൂപ്പുകള്‍ അസ്‌തമിച്ചെന്നു പറയുന്നവര്‍ ഏറെയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പേരിനു നിലനിന്നേക്കും. എന്നാല്‍ കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും ചെന്നിത്തലക്യാബ് വിട്ടതോടെ ഐ ഗ്രൂപ്പ് അമ്ബേ തളരും.
തകര്‍ന്നുപോയ സംഘടനാ സംവിധാനത്തിന് ഊര്‍ജം നല്‍കാന്‍ ഡി.സി.സി. തലത്തിലടക്കം സമഗ്ര അഴിച്ചുപണി വരുന്നതോടെ ഗ്രൂപ്പുസമവാക്യങ്ങള്‍ മാറിമറിയും. ഇനി സുധാകരന്‍-സതീശന്‍ വിഭാഗവും ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ടും തമ്മിലാകും ബലപരീക്ഷണം.

You must log in to post a comment.