തിരുവനന്തപുരം:-നേതാക്കള്‍ സ്വന്തമായി ഫ്ലെക്സ് വയ്ക്കുന്നത് നിരോധിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.തര്‍ക്ക പരിഹാരത്തിന് ജില്ലാതല സമിതികള്‍ രൂപീകരിക്കണം. പാര്‍ട്ടി വേദികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്കായി തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്നുവരുന്ന ശില്‍പശാലയില്‍ അവതരിപ്പിച്ച മാര്‍ഗരേഖയില്‍ പറയുന്നു.
എന്തെങ്കിലും ആവശ്യത്തിന് ഫ്ലെക്സ് ബോര്‍ഡുകള്‍ വയ്ക്കണമെങ്കില്‍ ഡിസിസിയില്‍ നിന്നോ മണ്ഡലം ഭാരവാഹികളില്‍ നിന്നോ അനുമതി വാങ്ങണം. പ്രാദേശിക പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ വേണം. കല്യാണ, മരണ വീടുകളില്‍ ആദ്യാവസാനം സാന്നിധ്യം വേണം.
താഴേത്തട്ടിലുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല സമിതികള്‍ രൂപീകരിക്കണം. എന്തുതരം പരാതിയായാലും ഈ സമിതിയെ വേണം സമീപിക്കാന്‍. അതില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം മുകള്‍ ഘടകത്തെ സമീപിക്കണം.