കായംകുളം: കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏര്യാ സെക്രട്ടറി പണം വാങ്ങിയതായി പരാതി. കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.50 ലക്ഷം രൂപ വാങ്ങിയതായി കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പരാതി ലഭിച്ചത്.
പണം നല്‍കാതെ ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അതേസമയം, സ്പിരിറ്റ് കേസില്‍ ഒളിവിലായ വ്യക്തിക്കു വേണ്ടിയാണ് ഏര്യാ സെക്രട്ടറി ഇടപെട്ടതെന്നും ആരോപണമുണ്ട്.

You must log in to post a comment.