ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ കഴിയൂ _ പന്ന്യൻ രവീന്ദ്രൻ;

sponsored

വെബ് ഡസ്ക് :-ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവ് എ ബി ബർദനെ കാണാൻ വന്നതായി പന്ന്യൻ രവീന്ദ്രൻ എന്നാൽ ബർദൻ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താൻ സാക്ഷിയാണെന്ന് പന്ന്യൻ വെളിപ്പെടുത്തുന്നു.2005 ൽ പാർലമെന്റിൽ എത്തിയ പന്ന്യൻ രവീന്ദ്രൻ 2006 ൽ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി. അന്ന് കേന്ദ്രത്തിൽ ഇടതു പിന്തുണയോടെ യുപിഎ ഭരണം.അക്കാലത്ത് സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി അംബാനി 25 കോടി രൂപയുമായി നേരിട്ട് ജനറൽ സെക്രട്ടറി എ.ബി ബർദനെ കാണാനെത്തി എന്നാണ് പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ.ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ കഴിയൂ എന്നും പന്ന്യൻ പറയുന്നു. രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബർദന്റെ വിയോഗത്തിന് ആറു വർഷം തികയുമ്പോഴാണ് പന്ന്യന്റെ വെളിപ്പെടുത്തൽ.

sponsored
google ad manager

Leave a Reply