ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്ക് വര്‍ധിപ്പിച്ചു. 19 കിലോ വരുന്ന സിലിണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് രാജ്യതലസ്ഥാനത്ത് വാണിജ്യ പാചകവാതകത്തിന് 2012 രൂപയാണ് ഇന്നത്തെ വില.
അഞ്ചു കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 27 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. 569 രൂപയാണ് ഡല്‍ഹിയില്‍ അഞ്ചു കിലോ പാചക വാതക സിലിണ്ടറിന് വരിക.
ഗാര്‍ഹികആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ എല്‍പിജിക്ക് ഫെബ്രുവരി ഒന്നിന് 91.5 രൂപ കമ്പനികള്‍ കുറച്ചിരുന്നു.
You must log in to post a comment.