ന്യുഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരിക്കേ രാജ്യത്ത് സി.എ.എ നടപ്പാക്കാനുള്ള നടപടികള്‍ എടുത്തിട്ട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നടപടി തുടങ്ങിയത്. പൗരത്വം മതത്തിന്റെയോ ജാതിയുടെയോ പേരിലാകരുതെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഇതിനെതിരേ നേരത്തെ പ്രതിഷേധം കത്തിയിരുന്നത്.
കൊവിഡ് പ്രതിരോധത്തിലും മറ്റും കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം കനക്കവേ വീണ്ടും ഭീതിപ്പെടുത്തി ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വരവ്. ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരില്‍ നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതരഅഭയാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.സി.എ.എ നിയമം 2019 ല്‍ കൊണ്ടുവന്നപ്പോള്‍ രാജ്യമൊട്ടാകെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. 2020ന്റെ തുടക്കത്തിലും പ്രതിഷേധം ശക്തമായി. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമരങ്ങള്‍ തണുത്തത്. അതു ചൂടാക്കിയെടുക്കാനാണ് ശ്രമം.
അറിയിപ്പുപ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് അറിയുന്നത്. എന്തായാലും രാജ്യം മുഴക്കേ വീണ്ടും പ്രതിഷേധത്തിലേക്കു നീങ്ങുന്ന കാഴ്ചകള്‍ തന്നെയാമ് വീണ്ടും കാണാന്‍ പോകുന്നത്..
You must log in to post a comment.