𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

അനധികൃത നിർമ്മാണത്തിന്റെ പേരിൽ മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചു നീക്കി:

Advertisement

ന്യൂഡൽഹി : ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ചൊവ്വാഴ്ച മൂന്ന് പള്ളികള്‍Church പൊളിച്ചു നീക്കി .
1974 മുതല്‍ നിലവിലുണ്ടായിരുന്ന ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്‌, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്‌ മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച്‌ എന്നീ പള്ളികളാണ് അനധികൃത നിര്‍മാണത്തിന്റെ പേരില്‍ പൊളിച്ചു നീക്കി.

വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്മേല്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ പൊളിച്ചത്.

ഞങ്ങളെ സംരക്ഷിക്കാൻ ആരുണ്ട്?
അനധികൃത നിർമ്മാണത്തിന്റെ പേരിൽ മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചു നീക്കി:#church,

കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പള്ളികള്‍ പൊളിക്കുന്നതിനെക്കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്.

Advertisement

പള്ളികള്‍ പൊളിച്ചു നീക്കിയതിനു ശേഷം നിരവധി ക്രിസ്ത്യാനികളാണ് കെട്ടിടാവശിഷ്ടങ്ങളില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തിയത്. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പള്ളികള്‍ തകര്‍ക്കാന്‍ പാടില്ലെന്ന് ഇവര്‍ പ്രതികരിച്ചു.

Advertisement
Join the group to know the news through WhatsApp