വെബ് ഡസ്ക് :-സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകളിൽ നീതി പൂർവ്വവും സുതാര്യവും വേഗത്തിലും ഉള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.[the_ad_placement id=”adsense-in-feed”]
വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ അതാത് വകുപ്പ് മേധാവികൾക്കാണ് ചുമതല. പ്രാദേശിക ഓഫീസുകളുടെ പുരോഗതി റീജിയണൽ, ജില്ലാ ഓഫീസുകൾ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മേധാവിമാരും മന്ത്രിമാരും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഫയലുകൾ യാന്ത്രികമായി തീർപ്പാക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.[the_ad id=”5009″]
കാര്യക്ഷമമായ സിവിൽ സർവ്വീസ് സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തുമെന്നും സർക്കാർ സേവനങ്ങൾ പൊതുജനത്തിന്റെ അവകാശമാണ് ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
You must log in to post a comment.