നെഹ്റു തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവ്, പിണറായി വിജയൻ ;
തിരുവന്തപുരം:-കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നെഹ്റുവിനെ ചാരി കെ സുധാകരന് ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുകയാണെന്ന് പിണറായി വിജയന് വിമര്‍ശിച്ചു.
ആര്‍എസ്എസിനെ വെള്ളപൂശുന്നതില്‍ എന്ത് മഹത്വമാണ് കെ സുധാകരന് കാണുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി നെഹ്റു തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണെന്നും അഭിപ്രായപ്പെട്ടു
കെ സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര് എസ് എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത് മുഖ്യമന്ത്രി ചോദിച്ചു.

You must log in to post a comment.