𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

Change of Front is not under discussion, Sunni will try for unity, Sadiqali Shihab Thangal reconsiders 'green' move

മുന്നണിമാറ്റം ചര്‍ച്ചയിലില്ല, സുന്നി ഐക്യത്തിന് ശ്രമിക്കും, ‘ഹരിത’ നടപടിയിൽ പുനഃപരിശോധന- സാദിഖലി ശിഹാബ് തങ്ങൾ;

വെബ് ഡസ്ക് :-ഹരിതാ ഭാരവാഹികളെ നീക്കിയ നടപടി പുനഃപരിശോധിക്കാമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഹരിതാ ഭാരവാഹികള്‍ ഇപ്പോഴും മുസ്ലീംലീഗില്‍ തന്നെയുണ്ടെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എപി-ഇകെ സുന്നികളുടെ ഐക്യത്തിന് മുന്‍കൈ എടുക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്തയും മുസ്ലീംലീഗും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണ്. സമസ്ത നേതാക്കളുമായി ഗുരുശിക്ഷ്യ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.