കോഴിക്കോട് :-ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സമരപരാപാടികള്‍ ആലോചിക്കാന്‍ ജീവനക്കാരുടെ യോഗം ഇന്ന് ചേരും.
ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജീവനക്കാര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദമായ പരാതി നല്‍കിയത്. സമീറിന്റെ നേതൃത്വത്തില്‍ വലിയ തിരിമറികള്‍ നടന്നു, ചന്ദ്രികയെ സഹായിക്കാന്‍ വേണ്ടി കെഎംസിസി ഉള്‍പ്പെടെ നല്‍കിയ ഫണ്ട് കാണാതായി, പത്രത്തിന്റെ വരുമാനം കൃത്യമായി നല്‍കിയിട്ടില്ല എന്നിവയാണ് ജീവനക്കാര്‍ പരാതിയില്‍ ഉന്നയിച്ചത്. സമീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിലേക്ക് കടക്കുകയാണ്.
ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരില്‍ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാര്‍ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

%%footer%%