
അമരാവതി:ആന്ധ്രാപ്രദേശ്മുന്‍മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍.അഴിമതിക്കേസില്‍ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെസംപ്രേക്ഷണവും പൊലീസ് തടഞ്ഞു.
നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് നായിഡുവിന്റെ അടുത്തെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു.
മൂന്നു മണിക്കൂറിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
You must log in to post a comment.