Swapna Suresh makes secret statement in court with serious revelations;

സുരക്ഷക്ക് കേന്ദ്ര പോലീസ് തന്നെ വേണം, സ്വപ്‌നയുടെ അപേക്ഷ ഇന്ന് കോടതിയിൽ;

sponsored

വെബ് ഡസ്ക് :-സ്വർണക്കടത്ത് കേസ് പ്രതിയായ തനിക്ക് കേന്ദ്ര പോലീസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നാണ് സ്വപ്‌ന പറയുന്നത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഇ ഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്‌നയുടെ ആവശ്യം

sponsored

sponsored

എന്നാൽ ഇ ഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്‌നയുടെ ആവശ്യത്തിൽ കോടതി തീരുമാനം അനുസരിച്ച് നടപടിയെടുക്കാമെന്നാണ് ഇ ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇപ്പോൾ ചുറ്റുമുള്ള പോലീസ് തന്നെ നിരീക്ഷിക്കാനാണ്. ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു

sponsored

നേരത്തെ സ്വന്തം നിലയ്ക്ക് രണ്ട് ബോഡി ഗാർഡുകളൊയൊക്കെ സ്വപ്‌ന നിയമിച്ചിട്ടുണ്ട്. ഇവർ മുഴുവൻ സമയവും സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പമുണ്ടാകും.

sponsored

Leave a Reply