സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ നടത്താമെന്ന് കേരളം അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം ഏഴ് കേന്ദ്രമന്ത്രിമാരും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുള്‍പ്പടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യവും പരീക്ഷ നടത്തിപ്പിന്‍റെ വിവിധ സാധ്യതകളും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
You must log in to post a comment.