𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:

കാസർഗോഡ് :വിവാഹം നടന്ന ഒരാഴ്ച്ച തികയുന്നനതിന് മുൻപ് നവ വധുവിനു ദാരുണാന്ത്യം. കാര്‍ സ്‌കൂടറിലിടിച്ച്പരുക്കേറ്റ നവവധു കാസർകോട് ഉപ്പളയിലെ ഖദീജ (24) ആണ്‌ മരിച്ചത്.കാർ ഡ്രൈവർഉറങ്ങിപോയതാണ്‌ അപകടത്തിനു കാരണംഎന്ന്അറിയുന്നു.പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ.ഭർത്താവിനു ഗുരുതരമായപരിക്കുകൾ ആണുള്ളത്.ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ചൊവ്വാഴ്ചരാത്രിയോടെമരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് മംഗളുരുആശുപത്രിയില്‍ ചികിത്സയിലാണ്.

ദേശീയപാതയിൽ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെയുവതിയുടെ വീട്ടില്‍നിന്നുംപന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂടറിൽ വരുന്നതിനിടെ എതിരെ വന്നഡസ്റ്റര്‍കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂടറിലേക്ക്പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Kasargod news #accident