തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം പി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പാര്‍ട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്. ബില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അത് ചെയ്യും.
സ്വകാര്യ ബില്‍ ചോര്‍ത്തി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ബില്‍ ചോര്‍ന്നതില്‍ അടിമുടി ദുരൂഹതയാണ്.
ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍ക്കും. രൂക്ഷമായി വിമര്‍ശിച്ച പര്‍ട്ടിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ല. പബ്‌ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ലെന്നും ഹൈബി പറഞ്ഞു.
സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത് പുതിയ സംഭവമല്ല.സ്വകാര്യ ബില്‍ പാര്‍ലമെന്റ് അംഗത്തിന്റെ അവകാശമാണ്.
ആശയ പ്രചാരണത്തിന് മാത്രമാണ് ബില്ലുകളെന്നും ഹൈബി വിശദീകരിച്ചു. ദി സ്റ്റേറ്റ് ക്യാപിറ്റല്‍ റീലൊക്കേഷന്‍ ബില്‍ 2023 ലൂടെയാണ് ഹൈബി ഈഡന്‍ 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ ആവശ്യം ഉന്നയിച്ചത്.
capital-change-private-bill-not-withdrawn-hiby-eden
You must log in to post a comment.