വെബ് ഡസ്ക് :-ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.[quads id=1]
ഗോവണിപ്പടിയിൽ മുഖത്തോടുമുഖം നോക്കി നിൽക്കുന്ന നായകന്മാരാണ് പോസ്റ്ററിലുള്ളത്.
തലമുടി പിന്നിൽ അല്പം നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് പൃഥ്വി ചിത്രത്തിലുള്ളത്.ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, കല്യാണി പ്രിയദർശൻ, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം


