ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ചരിത്ര ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം.

ബ്രസീൽ: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കും. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിതെന്നതും മത്സരത്തെ ആവേശമാക്കുന്നു. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കപ്പാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.

യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം.

വെംബ്ലി: ഫുട്ബോള്‍ ആരാധകരില്‍ ആവേശപ്പൂരം നിറച്ച യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയര്‍ത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് മൈതാനത്തെത്തുക. അതേസമയം അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് അസൂറിപ്പടയുടെ ലക്ഷ്യം. 
എല്ലാ കളിയും ജയിച്ചുവരുന്ന ഇറ്റലി 1968ന് ശേഷമൊരു കിരീടമാണ് ലക്ഷ്യമിടുന്നത്.

Leave a Reply