ന്യുഡല്‍ഹി :ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസിനെ 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിലും നിരീക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളജുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോവിഡ് ഭേദപ്പെട്ടവരില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. രാജസ്ഥാന്‍ ഇതിനകം തന്നെ ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

By Inews

Leave a Reply Cancel reply

Exit mobile version
%%footer%%