𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

Lotus spring again in Gujarat ഗുജറാത്തിൽ വീണ്ടും താമര വസന്തം; #congres, Gujarath assembly election, congres gujarath, amadmiParty,

ഉത്തർപ്രദേശിൽ ബിജെപിയുടെ തേരോട്ടം,പഞ്ചാബ് തൂത്തുവാരി ആം ആദ്മി;

വെബ് ഡസ്ക് :-ഉത്തർപ്രദേശിൽ ബിജെപിയുടെ തേരോട്ടം പ്രകടനമാകുന്ന ആദ്യ ഫലസൂചനകൾ. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ 308 സീറ്റുകളിലാണ് ബിജെപി ഇതുവരെ ലീഡ് ചെയ്യുന്നത്.82 സീറ്റിൽ സമാജ്‌വാദി പാർട്ടി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോൺഗ്രസും മൂന്നിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നു.രു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബി.ജെ.പിയുടെ ശക്തി ദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിൻറെ സമാജ്വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. പഞ്ചാബിൽ ആം ആദ്മിയുടെ സമ്പൂർണ ആധിപത്യം സൂചിപ്പിക്കുന്നതാണ് പുറത്ത് വരുന്ന ഫല സൂചനകൾ,