sponsored
ഉത്തർ പ്രദേശ് :-ഉന്നാവോ സദാർ എം.എൽ.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയിൽ വെച്ച് കർഷകൻ മുഖത്തടിച്ചത്.
sponsored
ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിഡിയോ കോൺഗ്രസും സമാജ്വാദി പാർട്ടിയുമെല്ലാം പങ്കുവെച്ചു.
വേദിയിലിരിക്കുന്ന എം.എൽ.എയെ വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികനായ ഒരാൾ കൈവീശി തല്ലുന്നതാണ് വിഡിയോയിൽ. ഉടൻ തന്നെ പൊലീസെത്തി ഇയാളെ വേദിയിൽനിന്ന് മാറ്റി.
ഇയാൾ കർഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്വാദി പാർട്ടി പറയുന്നു. യോഗി സർക്കാറിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.