വെബ് ഡസ്ക് :-ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. വിശ്വസിക്കാനാവാത്ത വിധിയെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് വിധി. തങ്ങൾ സുരക്ഷിതരല്ലെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും സിസ്റ്റർ അനുപമ പറഞ്ഞു._കേസിന്റെ വാദം തുടങ്ങിയതിന് ശേഷം അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അനുപമ പറഞ്ഞു. സാധാരണക്കാരായ ഞങ്ങളെ പോലുള്ളവർ കേസിന് പോകരുതെന്നാണ് തോന്നുന്നത്. വിധി പകർപ്പ് കിട്ടിയില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കാൻ കാരണം പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം തുടരും. കൂടെ നിന്ന എല്ലാ നല്ലവരായവർക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല.__വിധി ഇങ്ങനെ വന്നത് വിശ്വസിക്കുന്നില്ല. പൊലീസും പ്രോസിക്യൂട്ടറും നല്ല രീതിയിൽ കേസിനെ കണ്ടു, എല്ലാ തെളിവുകളും നൽകിയിരുന്നു. നല്ല രീതിയിൽ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.


Leave a Reply