വെബ് ഡസ്ക് : വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് കൂടെ ഉണ്ടായിരുന്ന സഹപാഠിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം.
ചേതന കോളജിലെ ബിരുദവിദ്യാര്‍ഥിയായ അമലിനാണ് മര്‍ദനമേറ്റത്.
ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോഴാണ് ഇവര്‍ ബൈക്കില്‍ നിന്ന് വീണത്. ഉടന്‍ തന്നെ ബൈക്ക് സൈഡാക്കി കോളജില്‍ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് വിട്ടു. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ സംഘടിച്ച് അമലിനെ ക്രൂരമായി മര്‍ദിച്ചത്.തന്റെ കോളജിലെ വിദ്യാര്‍ഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകള്‍ മര്‍ദനം തുടരുകയായിരുന്നു.
മധ്യവയസ്‌കനായ ഒരാള്‍ കല്ലുകൊണ്ട് അമലിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. അവിടെ നില്‍ക്കുകയായിരുന്ന ഇയാള്‍ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലയ്ക്ക് അടിച്ച ശേഷം നടന്നുപോവുകയായിരുന്നു. മര്‍ദനമേറ്റ അമല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തു.