വെബ് ഡസ്ക് :-കേരളത്തില്‍ നാളെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. പെരുന്നാൾ പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത്. അതേസമയം, ടി.പി.ആര്‍ നിരക്ക് 15ന് താഴെയുള്ള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്ക് പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക്ക്സ് കട, ഫാന്‍സി കട, സ്വര്‍ണ്ണക്കട എന്നിവയും രാത്രി 8 മണി വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും നേരത്തേതന്നെ ഇളവുണ്ട്.
ലോക്ക് ഡൌൺ ഇളവുള്ള മേഖലകളിൽ മദ്യവില്പന ശാലകൾ നാളെ തുറക്കും.
