Skip to content

സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ, ബെവ്കോയുടെ ശുപാർശ സർക്കാർഅംഗീകരിച്ചേക്കും;

വെബ് ഡസ്ക് :-സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ തുടങ്ങാനുള്ളബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിൻറെ ഭാഗമായി 175 മദ്യശാലകൾ കൂടിഅനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതുംമദ്യനയത്തിൽ ഉൾപെടുത്തിയേക്കും.

നിലവിലുള്ള മദ്യശാലകളിൽ തിരക്കുകൂടുന്നപശ്ചാത്തലത്തിൽകൂടുതൽസൗകര്യങ്ങളുള്ള പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ്ബെവ്കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽമാത്രംഔട്ലറ്റുകളുള്ളസ്ഥലത്തുംടൂറിസംകേന്ദ്രങ്ങളിലുമുൾപ്പടെ പുതിയ മദ്യവില്പന ശാലകൾ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത്തരത്തിൽ 6വിഭാഗം സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ളശുപാർശയിൽ അനുകൂലസമീപനമാണ് സർക്കാരിനുള്ളത്.

കാർഷികോത്പന്നങ്ങളിൽ നിന്നും വീഞ്ഞ്ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈൻ പദ്ധതിയും മദ്യനയത്തിൽപ്രഖ്യാപിച്ചേക്കും.സർക്കാർമേഖലയിലാകും ഇതിന്റെ നിർമാണം. ഇതിനുപുറമെനിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും പുതിയ മദ്യനയത്തിൽ ഉൾപെടും. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം ശുപാർശകൾ മന്ത്രിസഭ പരിഗണിക്കും.
ഏപ്രിലിൽപ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തിൽ തീരുമാനങ്ങൾപ്രഖ്യാപിച്ചേക്കും.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading