𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം;മൂന്നു മലയാളികളെ തിരിച്ചറിഞ്ഞു;

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് വാഗണർ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവൻ തൽക്ഷണം പൊലിയുന്നതിന് കാരണമായത്.



മരിച്ചവരിൽ രണ്ടുപേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദിൽ,കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി സ്വദേശി ശിൽപ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.എല്ലാവരും മലയാളികൾ ആണെന്ന സൂചനയുമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പേരു വിവരങ്ങളും ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.



വാഗണറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണർ മുന്നിലുണ്ടായിരുന്ന സ്കോർപിയോയിൽ ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ സ്കോർപിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയിൽപ്പെട്ട് രണ്ടു കാറുകളും തകർന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തിൽ കലാശിച്ചത്.