Skip to content

എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;

Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,എൻ്റെ യാത്രപുസ്തകം

യാത്ര വിവരണം മുഹമ്മദ്‌ ഷാഫി Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,




വെബ്ഡെസ്‌ക് :-വാർഷിക അവധിക്ക് മുമ്പുള്ള ദിവസങ്ങൾ….ദുബായിൽ വന്നത് മുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ബഡ്ജറ്റിൽ ഒതുങ്ങുന്ന ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യം സന്ദർശിക്കണം എന്നത് വന്നത് മുതലേ ജോർജിയ ആയിരുന്നു എൻറെ മനസ്സിൽ… അങ്ങനിരിക്കവേയാണ് യാദൃശ്ചികമായി ഇൻസ്റ്റഗ്രാമിൽ അസർബൈജാനെ പറ്റിയുള്ള ഒരു വീഡിയോ കാണാനിടയായത് അങ്ങനെ ഞാൻ അസർബൈജാനെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും എന്തായാലും ഈ ഒരു രാജ്യത്തേക്ക് ഉള്ള ട്രാവൽ പാക്കേജ് നോക്കുകയും ചെയ്തു…

Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,എൻ്റെ യാത്രപുസ്തകം
http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ; is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;



ട്രാവൽ കമ്പനി പാക്കേജ് 3 ദിവസത്തേക്ക് AED 2000 (₹41000) ആണ് പറഞ്ഞത്.. പക്ഷേ DXB-Baku-Baku-DXB Azerbaijan Airlines ഒരാൾക്ക് 1400dhs (29000) ആയിരുന്നെങ്കിലും skyscanner ഉപയോഗിച്ച് യുഎഇയിൽ നിന്നുള്ള ഏറ്റവും റേറ്റ് കുറഞ്ഞ ഫ്ലൈറ്റ് ആയ Wizz Air il 250AED (₹5000) ക്ക് up& down ടിക്കറ്റ് ഉള്ളതായി കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി… ! പിന്നെ ഒന്നും നോക്കിയില്ല.. അങ്ങനെ എൻ്റെ ലിസ്റ്റിൽ Georgia, Armenia എന്നീ രാജ്യങ്ങൾക്ക് ശേഷം മാത്രം പരിഗണനയിൽ ഉള്ള Azerbaijan ലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ആക്കി അങ്ങനെ എൻ്റെ യാത്രപുസ്തകത്തിലെ അസർബെയ്ജാൻ എന്ന ആദ്യത്തെ അധ്യായം ആരംഭിച്ചു……….



UAE റസിഡൻസ് വിസ ഉള്ളവർക്ക് വിസ ഓൺ അറൈവലും ഇന്ത്യൻ പാസ്പോർട്ട്‌ ഹോൾഡേഴ്സിന് http://www.evisa.gov.az എന്ന സൈറ്റിൽ Evisa ലഭിക്കും. ഇത് വളരെ എളുപ്പത്തിൽ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണു. Visa 26 USD അഥവാ 2000 രൂപക്ക്, 3 ദിവസത്തിനുള്ളിൽ ലഭിക്കും. 3 മണിക്കൂറിനുള്ളിൽ ലഭിക്കാവുന്ന Urgent Visa ഓപ്ഷനും ഉണ്ട്‌. പേർസണൽ ഡീറ്റെയിൽസ്, അസർബൈജാനിൽ താമസിക്കാൻ പോകുന്ന ഹോട്ടലിൻ്റെ അഡ്രസ്, പാസ്പോർട്ട്‌ പേജ് കോപ്പിയും മാത്രം മതി.



http://Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;

അങ്ങനെ June 14 വെളുപ്പിന് 6.00ന് അബൂദബിയിൽ നിന്ന് Baku വിലേക്കുള്ള Wizz Air യാത്ര തിരിച്ചു. 3 മണിക്കൂർ ഉള്ള യാത്രയിൽ ഇറാന് മുകളിലൂടെ പറന്ന് Caspian കടലിന്റെ മുകളിലൂടെ വിമാനം കൃത്യം 0900ന് Baku വളരെ ആധുനിക മായിട്ടുള്ള Heyder Aliyev എയർപോർട്ടിൽ ലാൻഡ് ചെയ്തു. എൻറെ കൂടെ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന 90% ആൾക്കാരും ഈജിപ്ത്, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ അറബ് വംശജരായ ടൂറിസ്റ്റുകൾ ആയിരുന്നു. അതിൽ തന്നെ ഈ വിസ ഉള്ളതായിട്ട് ഞാൻ വേറെ ആരെയും കണ്ടില്ല എമിഗ്രേഷനിൽ ഞാൻ മാത്രമായിരുന്നു. കൂടെയുണ്ടായിരുന്ന ബാക്കി എല്ലാ ആൾക്കാരും വിസ എടുക്കാൻ വേണ്ടി ക്യൂവിൽ ആയിരുന്നു. എമിഗ്രേഷനിൽ പാസ്സ്പോർട്ടിൽ പരിശോധിക്കുകയും തിരിച്ചുപോവാനുള്ള ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് ചോദിച്ച ശേഷം അസർബൈജാൻ എൻട്രി പാസ്പ്പോർട്ടിൽ സീൽ ചെയ്തു തന്നു.
അസർബൈജാനെ പറ്റി പറയുകയാണെങ്കിൽ യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ . മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ്‌. കാസ്പിയൻ കടലിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ അയൽരാജ്യങ്ങൾ റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, ടർക്കി എന്നിവയാണ്‌.



സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളെ പോലും വെല്ലുന്ന ബാകു, മനോഹരങ്ങളായ യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടങ്ങളും, ലോക പ്രശസ്ത ആർക്കിടെക്ചർ വിസ്മയങ്ങളും , വീതിയുള്ള റോഡുകളും, ലണ്ടൻ ടാക്സിയും, കേബിൾ കാറും മഞ്ഞത്തും മഴയെത്തും കത്തി കൊണ്ടിരിക്കുന്ന അത്ഭുത മലയും, ചെളി തുപ്പുന്ന പർവ്വതവും, മഞ്ഞ് മലകളും, യൂറോപ്യൻ-കോക്കേഷ്യൻ-സോവിയറ്റ് എന്നീ മൂന്ന് സംസ്കാരങ്ങളുo ഭൂപ്രകൃതികൾ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന
വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ പറ്റുന്ന ഒരു രാജ്യവുമാണ് അസർബൈജാൻ അതുതന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.
1990- കൾ മുതൽ അസർബൈജാനി സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയാണ് ടൂറിസം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട് പ്രകാരം, 2010 മുതൽ 2016 വരെ സന്ദർശകരുടെ കയറ്റുമതിയിൽ ഏറ്റവും വലിയ വർധനവുണ്ടായ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് അസർബൈജാൻ.

http://Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;



രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃകസൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച. ചരിത്രപരവും വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്നതുമായ ഒട്ടേറെ കോട്ടകളും കൊട്ടാരങ്ങളും ഈ നഗരത്തിലുണ്ട്. ബാക്കുവിന്‍റെ തെക്കുപടിഞ്ഞാറുള്ള ഗുബുസ്ഥാൻ ദേശീയോദ്യാനത്തില്‍ 5,000 മുതൽ 40,000 വർഷം വരെ പഴക്കമുള്ള 6,000-ലധികം പാറ കൊത്തുപണികള്‍ കാണാം.



ഗഞ്ച , നഖ്‌ചിവൻ , ഗബാല , ഷാക്കി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങള്‍ മനോഹരമായ കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും മഞ്ഞുകാലങ്ങളില്‍ സ്കീയിംഗിനും സ്നോബോർഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പർവത വിനോദസഞ്ചാരവും അസർബൈജാനിൽ ജനപ്രിയമാണ്.
അങ്ങനെ അസർബൈജാനിൽ എത്തിയതിന്റെ ആദ്യത്തെ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ കൂടി ഞാൻ പുറത്തേക്ക് ഇറങ്ങി…. സ്വസ്ഥം ആയിട്ടുള്ള നിസാമി സ്റ്റേറ്റ് ലേക്കാണ് പോയത് വാസ്തുവിദ്യയുടെ ഒരു അത്ഭുതം തന്നെയാണ് എനിക്ക് നിസാമിയിൽ കാണാൻ കഴിഞ്ഞത് പാരീസിനെ ഓർമ്മിപ്പിക്കാൻ വിധമുള്ള കെട്ടിടങ്ങൾ തെക്കിന്റെ പാരീസ് എന്ന് തന്നെയാണ് ഈ ഒരു പ്രദേശത്തെ അറിയപ്പെടുന്നത്..



അങ്ങനെ ഏകദേശം ഒരു കിലോമീറ്റർ ഓളം നടന്നു ഞാൻ കാസ്പിയൻ കടലിന് തീരത്തുള്ള Baku boulevard ഇല് എത്തി ഏകദേശം മൂന്നര കിലോമീറ്റർ ഓളം നീണ്ടുകിടക്കുന്ന ഒരു സിറ്റി വാക്കാണ് ഇത്… ധാരാളം പാശ്ചാത്യ അറബി ക് തദ്ദേശീയ സഞ്ചാരികളെ ഈ ഒരു സിറ്റി വാക്കിൽ കാണാൻ കഴിയും… സിറ്റി വാക്ക് ചെന്ന് അവസാനിക്കുന്നത് പ്രശസ്തമായ മിനി വെനീസ് എന്നു പറയുന്ന ഒരു പ്രദേശത്താണ്… ബെനിഫിനെ ഓർമിപ്പിക്കുന്ന പോലെ കെട്ടിടങ്ങൾക്കും റസ്റ്റോറന്റുകൾക്കും ഇടയിലൂടെയുള്ള ബോട്ട് റൈഡ് ആണ് ഇവിടത്തെ ആകർഷണീയം… സമയം അപ്പോഴേക്കും ഏകദേശം 8 30 ആയെങ്കിലും നേരം ഇരുട്ടി തുടങ്ങിയില്ലായിരുന്നു…. ഏകദേശം പത്തുമണിവരെ ഞാൻ അവിടെ ചിലവഴിച്ച ശേഷം തിരിച്ച് എന്റെ റൂമിലേക്ക് നടന്നു

Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;



അടുത്ത ദിവസത്തെ ട്രിപ്പിന് വേണ്ടിയുള്ള പ്ലാനിങ് ആയി……
അടുത്തദിവസം രാവിലെ അവിടത്തെ ഇൻറർനാഷണൽ ബസ്സ് ടെർമിനൽലേക്ക് ഞാൻ പോയി ഗബാലക്കാണ് പോവാൻ തീരുമാനിച്ചിരുന്നത്.. എന്നാൽ ബെസ്റ്റ് ടെർമിനലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കുറെ വൃദ്ധന്മാരായ ഡ്രൈവർമാർ എന്നെ തടഞ്ഞു നിർത്തുകയും ബസ്സിൽ പോകുന്നതിനേക്കാൾ സൗകര്യപ്രദമായി ടാക്സിയിൽ കൊണ്ടാക്കാം എന്നു പറയുകയും ചെയ്തു…. എന്നാൽ അവർ പറഞ്ഞ തുകയിൽ നിന്നും bargain ചെയ്തു ചെയ്തു ഏകദേശം എനിക്ക് സൗകര്യമുള്ള ഒരു തുകയിലേക്ക് (40 AED/ ₹800 for 300KM) എത്തിയപ്പോഴത്തേക്കും ഞാനും വിചാരിച്ചു എന്തായാലും കാറിൽ തന്നെ ആയിക്കോട്ടെ എന്ന്.



Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;Travelupdates,Azarbaijan tourisam place

ഒരു ബെൻസ് അധികം പഴക്കം ചെല്ലാത്ത ഒരു ഈ ക്ലാസ് ബെൻസ് ആയിരുന്നു അത്… ഉള്ള മറ്റൊരു പ്രത്യേകതയാണ് ഈ ബെൻസ് കാറുകളുടെ ആധിപത്യം ഞാൻ അവിടെ കണ്ട കാറുകളിൽ ഒരു 80% ത്തോളം ബെൻസ് മാത്രമായിരുന്നു… അങ്ങനെ ഞാൻ ഉൾപ്പെടെ നാല് യാത്രക്കാരുമായി കാർ ഗബാല ലക്ഷ്യമാക്കി സഞ്ചരിച്ചു… പോകുന്ന വഴിയിൽ ആയിരം വർഷങ്ങളോളം പഴക്കമുള്ള shamakhi ജുമാ മസ്ജിദും… 5000 വർഷത്തോളം പഴക്കമുള്ള ശിലായുഗ സംസ്കാരത്തിൻ്റെ അടയാളങ്ങളുള്ള ഗുബുസ്താൻ, സ്വിറ്റ്സർലാൻഡിനെ പോലും വെല്ലുന്ന ഭൂപ്രകൃതിയോട് കൂടിയ ഇസ്മായേലിയും കഴിഞ്ഞ് ഗബാല എത്തി.. പ്രശസ്തമായ കേബിൾ കാറും മഞ്ഞ് മലയിലെ പല പല ആക്ടിവിറ്റികളും ആണ് ഗവാലയിൽ പ്രധാനം. ഞാൻ പോയത് ഒരു വേനൽ ആയതുകൊണ്ട് മഞ്ഞില്ലാത്തതുകൊണ്ടും ഗോപാലയിൽ അധികം നിൽക്കാതെ നേരെ വീണ്ടും ശേക്കിക്ക് പോയി… അതിമനോഹരമായ റഷ്യയുമായ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് ശേകി….



ഇനി കൂടുതൽ വിവരണം തരണമെന്ന് എനിക്കുണ്ട് പക്ഷേ ഇത്രത്തോളം നിങ്ങൾ ആരും വായിക്കില്ല എന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ ചുരുക്കി അവസാനിപ്പിക്കാം….. ഗബാലയിൽ നിന്ന് രാത്രി തിരിച്ച് അടുത്ത ദിവസം ഞാൻ baku എത്തി… എന്നിട്ട് പ്രധാന ആകർഷണമായ Q uba, Qusar എന്നു പറയുന്ന ടൗണിലേക്ക് പോയി, അതുകഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വാക്കുകളിൽ തന്നെ മറ്റു പ്രധാന അട്രാക്ഷൻസുകളും കത്തുന്ന മലയും മറ്റു അത്ഭുത മലയും അത്ഭുതങ്ങളും കണ്ടു ഞാൻ തീർത്തു..



യാത്ര ചിലവ്

http://Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;TravelupdatesAzarbaijan tourisam place

താരതമ്യേന ഏറ്റവും കുറഞ്ഞ ഇന്ത്യയെക്കാൾ ഒരുപാട് കുറഞ്ഞ ചിലവാണ് അസർബൈജാനിൽ ട്രാൻസ്പോർട്ടേഷൻ. പെട്രോൾ വില 45 ഉള്ളൂ… എല്ലാ ഭാഗത്തേക്കും മുൻകൂട്ടി ബുക്ക് ചെയ്താൽ ബസ് ലഭിക്കും എന്നിരുന്നാലും ഷെയർ ടാക്സി ആണ് കൂടുതൽ ഉപയോഗിക്കുന്നത്… മാത്രമല്ല Baki സിറ്റിയിൽ തന്നെ അഞ്ച്ലധികം മെട്രോ ലൈനുകൾ ഉണ്ട് അണ്ടർഗ്രൗണ്ട് മെട്രോ ലൈനുകൾ ആണ് സോവിയറ്റ് യൂണിയൻറെ കാലത്ത് നിർമ്മിച്ച 20 നില കെട്ടിടത്തിന്റെ താഴ്ചയിൽ ഉള്ള underground metro…oru യാത്രക്ക് പത്തു രൂപയാണ് ആ പത്ത് രൂപ കൊടുത്താൽ എത്ര ദൂരം വേണോ സഞ്ചരിക്കാം…
ഓൺലൈൻ ടാക്സി ആണെങ്കിലും തീരെ ചിലവ് കുറഞ്ഞ നിരക്കിൽ കിട്ടും. നാട്ടിലെ ഓട്ടോറിക്ഷയുടെ ചിലവ് പോലും ആകില്ല

താമസം

Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;
http://Azerbaijan is the first chapter in my travel book; #travel description, countries where you can go and visit at low cost,http://എൻ്റെ യാത്രപുസ്തകത്തിലെ ആദ്യഅധ്യായം അസർബൈജാൻ;

400 രൂപ മുതലുള്ള ഹോസ്റ്റൽ മുതൽ 1000 രൂപ ഉണ്ടെങ്കിൽ അത്യാവശ്യം കൊള്ളാമെന്നുള്ള ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെയുള്ള ഹോട്ടൽ റൂമും ലഭിക്കും



ഭക്ഷണം

മാംസം അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതലും കിട്ടുന്നത് ബ്രഡ് റൊട്ടി അങ്ങനെ ഉള്ളവ.. 200 രൂപയുണ്ടെങ്കിൽ ഒരുനേരത്തേക്ക് ഒക്കെയാണ്

മുൻകൂട്ടി പ്ലാൻ ചെയ്താൽ ഇന്ത്യയിൽ നിന്ന് 35000 (900AED from UAE) രൂപക്ക് 4 ദിവസം ചിലവഴിക്കാൻ പറ്റും…

അസർബൈജാനിൽ എത്തിയ ആദ്യത്തെ ഒരു ദിവസത്തെ അനുഭവം മാത്രം ആണ് ഞാൻ വിശദമായി വിവരിച്ചത് ,




Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading