𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം; ഷൂട്ടിങ്ങിൽ അവനി ലേഖാരക്ക് ലോക റെക്കോർഡ്.

#Avane_lekhara #firstgold_paralimipics,

ടോക്യോ:- പാരാലിമ്പിക്സില്‍ അഭിമാനം വാനോളം ഉയര്‍ത്തി ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) ഇന്ത്യന്‍ താരം അവനി ലേഖാരയാണ് സുവര്‍ണ നേട്ടം കൈവരിച്ചത്.

249.6 പോയിന്‍റ് നേടിയ ലോക റെക്കോര്‍ഡോടെയാണ് അവനി ജേതാവായത്.

10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്‍റ്) വെള്ളിയും ഉക്രെയിന്‍റെ ഇറിന ചെത്നിക് വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ അവനി ലേഖാര 621.7 പോയിന്‍റ് നേടി ഏഴാം സ്ഥാനം നേടിയിരുന്നു.

2012ലെ ഒരു കാര്‍ അപകടത്തില്‍ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതല്‍ വീല്‍ചെയറിലാണ് അവര്‍ കഴിയുന്നത്. 2015ല്‍ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങും അമ്ബെയ്ത്തും തെരഞ്ഞെടുത്തു. തുടര്‍ന്ന് ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

പാരാലിമ്ബിക്സിന്‍റെ ചരിത്രത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി. 1972ല്‍ നീന്തലില്‍ മുരളീകാന്ത് ബെക്കറും 2004ലും 2016ലും ദേവേന്ദ്ര ജഗാരിയും 2016ല്‍ മാരിയപ്പോന്‍ തങ്കവേലുവും ആണ് സ്വര്‍ണം നേടിയ പുരുഷ താരങ്ങള്‍.

പാ​ര​ലി​മ്ബി​ക്​​സി​ല്‍ ഇ​ന്ത്യ​ന്‍ താരങ്ങള്‍ മൂന്നു മെഡലുകള്‍ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭ​വി​ന​ബെ​ന്‍ പ​​ട്ടേ​ല്‍ (ടേ​ബ്​​ള്‍ ടെ​ന്നി​സ്), നി​ഷാ​ദ്​ കു​മാ​ര്‍ (ഹൈ​ജം​പ്), വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ വി​നോ​ദ്​ കു​മാ​ര്‍ (ഡി​സ്​​ക​സ്​​ത്രോ) എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ല്‍ കൊ​യ്​​ത​ത്.