Author: Inews

പ്രവാസികൾക്ക് ഇരുട്ടടിയായി ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വിലയിൽ മൂന്നിരട്ടിയോളം വർധന;

sponsored

വെബ് ഡസ്ക് :- പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വര്‍ധന. പെരുന്നാളിന് ശേഷമുള്ള രണ്ടാഴ്ച നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് പോകണമെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടി തുക നല്‍കണം. ഇതോടെ കുടുംബത്തോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

sponsored

ഇന്നലേയും ഇന്നും നാളയുമക്കെ ദുബൈയില്‍ നിന്ന് കാലിക്കറ്റിലേക്ക് വരാന്‍ 7000-മുതല്‍ 10000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 26-ആം തീയതി മുതല്‍ രണ്ടാം തീയതി വരെ അത് 30000ത്തിന് മുകളില്‍ പോകും. കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പോകാന്‍ 11000 രൂപയാണ് നിലവിലെ ശരാശരി നിരക്ക്. പെരുന്നാള് കഴിയുന്ന മൂന്നാം തീയതി മുതല്‍ 12 ആം തീയതി വരെയുള്ള നിരക്ക് 25000 രൂപയാണ്.

രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി തീരുമാനിച്ച മലയാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളില്‍ തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ നേരിയ ഏറ്റക്കുറച്ചലുകള്‍ കാണാം.

ഇത്രയും തുക കൊടുത്ത് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചാലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. മൂന്ന് മണിക്കൂര്‍ വരെ വെയിറ്റ് ചെയ്ത് മറ്റ് രാജ്യങ്ങള്‍ വഴി വരുന്ന കണക്ഷന്‍ വിമാനങ്ങളാണ് പിന്നെയുള്ള ആശ്രയം

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും;

sponsored

വെബ് ഡസ്ക് :-തുടര്‍ ചികിത്സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് അറിയുന്നത്.

sponsored

കഴിഞ്ഞ ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്.ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇക്കുറി എത്ര ദിവസം ചികിത്സ ഉണ്ടാകുമെന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇനിയും വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെയായിരുന്നു പിണറായി അമേരിക്കയില്‍ ഇതുവരെ ചികിത്സ തേടിയിട്ടുള്ളത്. നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്.

തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു;

sponsored

വെബ് ഡസ്ക് :- തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

sponsored

പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.

മധു ജീവിതം ദർശനം, ഒരു കടങ്കഥപോലെ ഭരതൻ, അടയാള നക്ഷത്രമായി ഗോപി, രുചി സല്ലാപം, പരിചായകം, പി.എൻ മേനോൻ-വിഗ്രഹഭജ്ഞകർക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിന് മുമ്പേ നടന്നവർ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോൺ പോൾ. കെയർ ഓഫ് സൈറാബാനു, ഗാങ്‌സറ്റർ എന്നീ സിനിമകളിൽ അഭിനേതാവായും ജോൺ പോൾ തിളങ്ങി.

കുപ്പായം മാറുംപോലെ ലീഗ് മുന്നണി മാറില്ല, പി കെ കുഞ്ഞാലിക്കുട്ടി;

sponsored

വെബ് ഡസ്ക് :-മുസ്ലിം ലീഗ് യു ഡി എഫില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ലെന്നും ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇ പി ജയരാജന്റെ പ്രസ്താവനയില്‍ ആശയക്കുഴപ്പമുണ്ടായത് സി പി എമ്മിനാണ്. ലീഗിലും യു ഡി എഫിലും ഒരു പ്രശ്‌നവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

sponsored

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സി പി എമ്മിന്റെ ശ്രമം. സി പി എമ്മുമായി സഹകരിക്കാന്‍ തയ്യാറല്ല. സി പി എം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണവര്‍ ചെയ്യുന്നതെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതക്ക് ഭീഷണി, പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍;

വെബ് ഡസ്ക് :-ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം. ഫോണിന് മറുവശമുള്ള വ്യക്തിക്ക് തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന് യാതൊരു സൂചനയും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ നല്‍കുന്നില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഗൂഗിളിന്റെ കര്‍ശനമായ നടപടി.കോള്‍ റെക്കോര്‍ഡിംഗിനെ ഗൂഗിള്‍ ദീര്‍ഘകാലമായി നിരുത്സാഹപ്പെടുത്തി വരികയായിരുന്നു. ആന്‍ഡ്രോയ്ഡ് 6.0 മുതല്‍ ഡെവലപേഴ്‌സിന് കോള്‍ റെക്കോര്‍ഡിംഗ് ഫംഗ്ഷന്‍ ഫോണിലേക്ക് കൂട്ടിച്ചേര്‍ക്കാനാകുന്ന സംവിധാനം ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയ്ഡ് 10 ആയപ്പോഴേക്കും മൈക്രോഫോണിലൂടെയുള്ള ഇന്‍ കോള്‍ ഓഡിയോ റെക്കോര്‍ഡിംഗും ഗൂഗിള്‍ തടഞ്ഞിരുന്നു.എന്നാല്‍ ആന്‍ഡ്രോയ്ഡ് 9,10 എന്നിവയില്‍ റെക്കോര്‍ഡിംഗ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില പഴുതുകള്‍ ഡെവലപര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തടയാന്‍ ഗൂഗിള്‍ നൂതന മാര്‍ഗങ്ങള്‍ തേടി വരികയാണ്. നീണ്ട കാലമായി ഗൂഗിള്‍ നടത്തിവരുന്ന ഈ ശ്രമങ്ങളുടെ ഭാഗമാണ് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടുള്ള പുതിയ നടപടി.

കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടുനല്‍കി, അധ്യാപിക അറസ്റ്റില്‍;

തലശ്ശേരി: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുകൊടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയാണ് (42) അറസ്റ്റിലായത്. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയില്‍ മുഖ്യപ്രതിയായ നിജില്‍ദാസിനെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജില്‍ദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പോലിസില്‍നിന്നുള്ള വിവരം.മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. നിജില്‍ദാസിന് ഒളിച്ചുകഴിയാന്‍ രേഷ്മ വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടെന്ന് പോലിസ്. ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണമെന്നുപറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്. 17 മുതല്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത് കണ്ടതായി പ്രദേശവാസികള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പോലിസ് പറഞ്ഞു.പുന്നോല്‍ അമൃത വിദ്യാലയത്തിലേക്ക് നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്മ എത്തിയത്.
ബസ് സ്‌റ്റോപ്പില്‍നിന്ന് സ്‌കൂളിലും തിരിച്ചും എത്തിക്കാന്‍ കൃത്യസമയത്ത് നിജില്‍ദാസ് എത്തുമായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന അണ്ടലൂര്‍ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. അണ്ടലൂര്‍ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ടുവര്‍ഷം മുമ്പ് കുടുംബം നിര്‍മിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചുതാമസിപ്പിച്ചത് ഐ.പി.സി 212 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സിപിഎം പ്രവര്‍ത്തകനും ന്യൂമാഹി പുന്നോലിലെ മല്‍സ്യതൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് പുന്നോല്‍ ചെള്ളത്ത് മടപ്പുറക്കടുത്ത പാറക്കണ്ടി വീട്ടില്‍ നിജില്‍ദാസ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പിണറായി പാണ്ഡ്യാലമുക്കില്‍ ഒളിവില്‍ കഴിയുന്ന വിവരം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പോലിസ് തിരിച്ചറിഞ്ഞത്.പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്,പാര്‍ട്ടി ചുമതലയില്‍നിയോഗിക്കണമെന്ന് എ കെ ആന്റണി;

വെബ് ഡസ്ക് :-തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത്കിഷോര്‍കോണ്‍ഗ്രസിലേക്ക്. അടുത്ത മാസം ഏഴിന്അംഗത്വംസ്വീകരിക്കുമെന്നാണ് സൂചന.

അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍്റെ നിര്‍ണായക നീക്കം. അടുത്ത മാസം 13, 14 തീയതികളില്‍ ചിന്തന്‍ ശിബിര്‍ നടക്കും.

കഴിഞ്ഞമൂന്ന്ദിവസത്തിനിടെ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെനിര്‍ദേശങ്ങളില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേതാക്കളുടെഅഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ചുമതലയില്‍നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്നുംസൂചനയുണ്ട്.

പ്രശാന്ത്കിഷോറിന്റെനിര്‍ദേശങ്ങളിലും മുന്നോട്ടുവച്ച ഫോര്‍മുലയിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് കിഷോറുമായി ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവുംപ്രശാന്ത്കിഷോറിന്റെ ഫോര്‍മുലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്കിഷോറിന്റെ സംഘടനയായ ഐപാക് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത്കിഷോര്‍നിര്‍ദേശിച്ചതായാണ് വിവരം. പാര്‍ട്ടിയെ നവീകരിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ തങ്ങളില്‍ പലരുടേയും സ്ഥാനങ്ങള്‍നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ഈ എതിര്‍പ്പുകളെ കോണ്‍ഗ്രസ് എങ്ങനെമറികടക്കുമെന്നാണ് ഉയരുന്നഏറ്റവുംനിര്‍ണായകമായ ചോദ്യം.

വീണ്ടും പോലീസ് അതിക്രമം, കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി;

വെബ് ഡസ്ക് :-പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം, കാരിച്ചാറയിൽ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ പറയുന്നു. പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് ഉണ്ടായത്. എന്നാൽ തങ്ങളാരെയും മനപ്പൂർവ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു.

എന്തായാലും പ്രതിഷേധം കനത്തതിനെത്തുടർന്ന്, സർവേ തൽക്കാലം അവസാനിപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴയവുണ്ട്. നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ കരിച്ചാറയിൽ കല്ലിടൽ നടപടികൾക്കായി എത്തിയത്. ഉദ്യോഗസ്ഥർക്ക് കല്ലിടൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാർ എത്തിയിരുന്നു. എന്നാൽ സർവേ അവസാനിപ്പിച്ച് പോകാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനെത്തുടർന്ന് കൂടുതൽ പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി.

തിരുവനന്തപുരം നഗരത്തിൽ ഇതേവരെ സിൽവർ ലൈൻ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ചിറയിൻകീഴ്, വർക്കല, കണിയാപുരം എന്നീ പ്രദേശങ്ങളിലാണ് തിരുവനന്തപുരത്ത് സർവേ നടപടികളുണ്ടായിരുന്നത്. അവിടെയെല്ലാം പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു. അതേ ഇടങ്ങളിലാണ് ഇപ്പോഴും സർവേ നടക്കുന്നത്. ഇതിന് മുമ്പ് കരിച്ചാറയിൽ സർവേ നടക്കുകയും അന്ന് പ്രതിഷേധങ്ങളെത്തുടർന്ന് കല്ലിടൽ നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

മാർച്ച് 25-നാണ് സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട കല്ലിടൽ നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. വ്യാപക പ്രതിഷേധങ്ങളെത്തുടർന്നായിരുന്നു അന്നാ തീരുമാനം ഇടത് സർക്കാർ സ്വീകരിച്ചത്. സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യവാരം നടക്കാനിരിക്കുന്നതിനാൽ, പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയസമ്മേളനം നടക്കുന്നതിനിടെ, പ്രതിഷേധങ്ങളുണ്ടാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിപിഎം വിലയിരുത്തി. ഏതാണ്ട് ഒരു മാസത്തിന് ശേഷം, പാർട്ടി കോൺഗ്രസ് അവസാനിച്ച ശേഷം, വീണ്ടും കല്ലിടൽ നടപടികൾ തുടരുമ്പോൾ, ഇനി എങ്ങനെയാകും സംസ്ഥാനമെമ്പാടും വീണ്ടും പ്രതിഷേധങ്ങളുയരുക എന്നത് കാത്തിരുന്നു കാണണം.

സിനിമാക്കാരന്റെ വിശ്വാസ്യത വിടുവായത്തമാകരുതെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍;

വെബ് ഡസ്ക് :-നടൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാടടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. മുൻപ് ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികൾക്കെതിരെ പങ്കുവെച്ച വാക്കുകളെ വിമർശിച്ചാണ് ഡോക്ടറിന്റെ പോസ്റ്റ്.ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ക്യാൻസർ വന്നാൽ മരണം അല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ കേട്ട് ഒരു വ്യക്തി തന്റെ ചികിത്സ അവസാനിപ്പിച്ചു. ഒടുവിൽ അയാളുടെ അസുഖം മൂർച്ഛിച്ചു. മറ്റൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് അയാളുടെ ഭാര്യ കണ്ടത് കൊണ്ട് മാത്രം രക്ഷിക്കുവാനായി. ഇന്ന് അയാൾ കൃത്യമായി ചികിത്സയിലൂടെ സന്തോഷവാനായി ജീവിക്കുന്നു. സിനിമാക്കാരൻ എന്ന പ്രശസ്തിയുടെ പുറത്ത് എന്ത് വിടുവായത്തവും പറയാമെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഡോ മനോജ് വെള്ളനാട് പറയുന്നു.ഇന്ന് തനിക്ക് ഒരു അസുഖം വന്നപ്പോൾ ശ്രീനിവാസൻ ആധുനിക ചികിത്സാരീതികളെ തന്നെയാണ് ആശ്രയിച്ചത്. ഇതിനെ ഒരിക്കലും ഇരട്ടത്താപ്പെന്ന് താൻ വിളിക്കില്ല. ജീവനിൽ കൊതിയുള്ള ഏതൊരാളും ചെയ്യുന്നത് മാത്രമേ അദ്ദേഹവും ചെയ്തിട്ടുള്ളൂ. എന്നാൽ വസ്തുതാവിരുദ്ധമായി ഒരു കാര്യത്തെ വിമർശിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു

വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിന് തുറന്ന മനസ്, മുഖ്യമന്ത്രി;

വെബ് ഡസ്ക് :-തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്ലീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
‘വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി എസ് സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്പോഴും പി എസ് സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ല’എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വഖഫ് ബോർഡിൽ നിലവിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനാണ് 2017 നവംബർ 15ലെ മന്ത്രിസഭാ യോഗം ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്ന വേളയിൽ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവർക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചർച്ച ചെയ്യുമ്പോൾ ഉണ്ടായത്. അതിനാലാണ് നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചത്’എന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ളീം സംഘടനാ നേതാക്കളും അവരുടെ അഭിപ്രായങ്ങൾ യോഗത്തിൽ അറിയിച്ചു.

കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കും, നിലപാട് വ്യക്തമാക്കി ഇ പി ജയരാജൻ;

വെബ് ഡസ്ക് :-കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുന്നണി ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് നയങ്ങൾ അംഗീകരിച്ച് പിജെ കുര്യൻ വന്നാലും, മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കുമെന്ന് ജയരാജൻ വ്യക്തമാക്കി. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിലേക്ക് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എസ്‌ ഡി പി ഐയുടെ വോട്ട് വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് വരുമ്പോഴാണ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടതെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി

തൃശൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ വടിവാള്‍, കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു;

വെബ് ഡസ്ക് :-വെങ്ങിണിശേരിയില്‍ ലോറിയുമായി ഇടിച്ച കാറില്‍ വടിവാള്‍ കണ്ടെത്തി. കാര്‍ യാത്രക്കാരായ നാലുപേര്‍ പിന്നാലെ വന്ന കാറില്‍ രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് പോലിസും,ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.പാലക്കാട് ഇരട്ടക്കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പോലിസ് പരിശോധിച്ച് വരികയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.കെഎല്‍51ബി976 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.കൊല്ലം സ്വദേശിയുടേതാണ് കാറെന്ന് സംശയിക്കുന്നു. ഒരു മിനി ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അപകടത്തിന് ശേഷം ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് ലോറി ഡ്രൈവറെ അറിയിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത്

വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല, മന്ത്രി ആന്റണി രാജു;

വെബ് ഡസ്ക് :-വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കപ്പെടണം

കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രി വിശദീകരിച്ചത്. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

യു.എ.ഇയിൽ സ്​പോൺസറില്ലാതെ അഞ്ച്​ വർഷം ഗ്രീൻ വിസ;

ദുബൈ: യു.എ.ഇ പുതിയ ‘ഗ്രീൻ വിസകൾ’ പ്രഖ്യാപിച്ചു. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസകൾ.

സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച്​ വർഷത്തെ ഗ്രീൻവിസ നൽകുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും. യു.എ.ഇയിൽ റിട്ടയർമമെന്‍റ്​ ജീവിതം ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അഞ്ച് വർഷത്തെ ഗ്രീൻ വിസ നൽകും.

ഭർത്താവ്​ മരിച്ചവർക്കും ഗ്രീൻ വിസ
ഭർത്താവ് മരിച്ച യു.എ.ഇ റെസിഡന്‍റ്​ വിസക്കാരികൾക്ക് മക്കൾ യു.എ.ഇയിലുണ്ടെങ്കിൽ മാനുഷിക പരിഗണനയിൽ ഗ്രീൻവിസ ലഭിക്കും. മറ്റ് രാജ്യങ്ങളിലെ ജോലികൾ യു.എ.ഇയിൽ ഇരുന്ന് ചെയ്യുന്നതിന് ഒരുവർഷത്തെയും റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് രണ്ടുവർഷത്തെയും ഗ്രീൻവിസക്ക് അർഹതയുണ്ടാകും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്പോൺസർ ചെയ്യാം. 25 വയസ് വരെ ആൺമക്കളെ സ്പോൺസർ ചെയ്യാം. പെൺമക്കളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം.

ഇടതുമുന്നണിയെ ഇനി ഇ പി നയിക്കും;

വെബ് ഡസ്ക് :-സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറാകും. എ വിജയരാഘവന്‍ പി ബി അംഗമായതിനെ തുടര്‍ന്നാണ് എല്‍ ഡി എഫ് കണ്‍വീനറായി ഇ പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തും. കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഇ പി, കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവാണ്.

കെ സുധാകരന്റെ സാമ്പത്തികം അന്വേഷിക്കണം, കെ വി തോമസ്;

വെബ് ഡസ്ക് :-കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കെ വി തോമസ്. കെ പി സി സി നേതൃയോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് മാന്യതക്ക് നിരക്കാത്ത നടപടിയാണെന്ന് കെ വി തോമസ് പറഞ്ഞു. താന്‍ അനര്‍ഹമായി ഏറെ സമ്പാത്തുണ്ടാക്കിയെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തന്റേയും സുധാകരന്റേയും സാമ്പത്തികം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ വി തോമസ് പറഞ്ഞു. കെ പി സി സി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്നെ പുറത്താക്കുകയാണ് ചിലരുടെ ലക്ഷ്യം. 2018 മുതല്‍ തന്നെ ചിലര്‍ ഇതിന് ശ്രമിക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഒരു നേതൃത്വം കേരളത്തില്‍ വേണോയെന്ന് ദേശീയ നേതൃത്വം ആലോചിക്കണം. 50 ലക്ഷം മെമ്പര്‍ഷിപ്പ് ചേര്‍ക്കുമെന്ന് പറഞ്ഞത് ഇപ്പോള്‍ എന്തായി.തനിക്ക് പ്രായമായെന്ന് ചിലര്‍ പറയുന്നത്. എന്നാല്‍ എന്നേക്കാള്‍ പ്രയാമുള്ളവര്‍ എത്ര പേര്‍ നേതൃനിരയിലുണ്ട്. തനിക്കെതിരെ കെ പി സി സിയിലെ ചിലര്‍ ഉന്നയിക്കുന്നത് മാന്യതയില്ലാത്ത ആരോപണങ്ങളാണ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് ഒരുപാട് സ്ഥാനമാനങ്ങള്‍ നേടിയെന്ന് ചിലര്‍ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് നേടിയതിന് അനുസരിച്ച് തിരിച്ചും ചെയ്തിട്ടുണ്ട്.

ബി ജെ പിയെ നേരിടാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കഴിയില്ല. 2024ല്‍ ആത്മാര്‍ഥമായി ബി ജെ പിയെ നേരിടണമെന്ന് നേതൃത്വം ആഗ്രഹിക്കുന്നെങ്കില്‍ സി പി എം ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പോകണം.


പാലക്കാട്ടേത് മനസാക്ഷിക്ക് നിരക്കാത്ത സംഭവം; ഉത്തരവാദികളോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി;


തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കൊവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിൻ്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ. നാടിൻ്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വർഗീയതയുടെയും സങ്കുചിതത്വത്തിൻ്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
 കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു, മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്ന് വി.ഡി സതീശന്‍;

വെബ് ഡസ്ക് :-കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരണം നടത്താന്‍ മറന്നിരിക്കുകയാണ്. വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.കേരളത്തിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വര്‍ഗീയ സംഘടനകളെ മുഖ്യമന്ത്രി കയ്യുകെട്ടി നോക്കിനില്‍ക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്നും പ്രതികരിച്ചു.

‘ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
‘ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വിവിധ വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വര്‍ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയുടെ അഴിമതിപ്പണ വിതരണ കേന്ദ്രമാണ് കര്‍ണ്ണാടക സര്‍ക്കാരെന്ന് പത്മജ വേണുഗോപാൽ;

തൃശൂര്‍: അഴിമതി ആരോപണത്തിന്റെ പേരില്‍ കര്‍ണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍, പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ രംഗത്ത്.

കര്‍ണ്ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍, മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയിലാണെന്ന് പദ്മജ ആരോപിച്ചു.

കര്‍ണ്ണാടക സര്‍ക്കാരിന്റെ കോടിക്കണക്കിനു വരുന്ന അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കാണെന്നും താന്‍ മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണമാണ് കര്‍ണ്ണാടകയില്‍ നിന്നെത്തിയതെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു BJP സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണ് … സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയുടെ നേര്‍ രേഖയാണ്…സര്‍ക്കാര്‍ വര്‍ക്കുകളുടെ 40% കമ്മീഷന്‍ നല്‍കിയാലേ ബില്ല് മാറി നല്‍കൂ എന്നാണ് കര്‍ണാടക BJP യുടെ നിയമം… ബസവരാജ് ബൊമ്മ സര്‍ക്കാര്‍ ഒന്നടങ്കം ഇന്ന് അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു..

സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ ആടി ഉലഞ്ഞു തകരും എന്നായപ്പോള്‍ K S ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച്‌ മുഖം രക്ഷിക്കല്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.. കേരളത്തില്‍ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച BJP യുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണ്… ഞാന്‍ മത്സരിച്ച തൃശൂര്‍ ഉള്‍പ്പടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിനു കുഴല്‍ പണം ആണ് BJP ഒഴുക്കിയത്.. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്
പദ്മജ വേണുഗോപാല്‍

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രംനിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, വിജ്ഞാപനം ഈയാഴ്ച തന്നെ ഇറങ്ങിയേക്കുമെന്ന് സൂചന;

വെബ് ഡസ്ക് :- പോപ്പുലർ ഫ്രണ്ടിനെനിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾഎടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനംഇറങ്ങിയേക്കുമെന്നാണ്അറിയാൻസാധിക്കുന്നത്.
disply ad parasyam

കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽനടന്നഅക്രമസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്ബന്ധമുണ്ടായിരുന്നതായിആരോപണമുയർന്നിരുന്നു.ഇതിന്റെഅടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സംഘടനയെ നിരോധിക്കാൻഒരുങ്ങുന്നതെന്നാണ്ലഭിക്കുന്നവിവരം.പോപ്പുലർ ഫ്രണ്ടിനെഇതിനോടകം രാജ്യത്തെമിക്കസംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾഎന്നിവിടങ്ങളിൽരാമനവമിഘോഷയാത്രയ്ക്കിടെകഴിഞ്ഞവാരാന്ത്യത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് ഇവിടങ്ങളിൽകർഫ്യൂഏർപ്പെടുത്തുകയും ചെയ്തിരുന്നു.

disply ad parasyam
കെഎസ്ആര്‍ടിസി പ്രതിസന്ധി, മെയ് ആറിന് സൂചനാ പണിമുടക്ക്;

തിരുവനന്തപുരം :-കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മെയ് ആറിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടന. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് ടിഡിഎഫ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരവും നടത്തും.


സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടനയും രംഗത്തെത്തി. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്മെന്റ് മാറിയെന്ന് സി.കെ.ഹരികൃഷ്ണന്‍. യൂണിറ്റ് ഓഫിസര്‍മാരെ വിളിച്ച് മാനേജ്മെന്റ് വിരട്ടുന്നെന്ന് കെഎസ്ആര്‍ടിഇഎ. ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിംഗ് പ്രസിഡന്റ്.

സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു.വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരുകയണ്. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം ചേര്‍ന്ന് തുടര്‍സമര പരിപടികള്‍ തീരുമാനിക്കും.

വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകള്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധി മറികടക്കാന്‍ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആര്‍ടിസിയുടെ അകൗണ്ടില്‍ എത്തിയിട്ടില്ല. ഇന്ന് ബാങ്ക് അവധിയായതിനാല്‍ അതിനിയും വൈകും.


അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ അതിക്രമം, 90 ഫലസ്തീനികള്‍ക്ക് പരുക്ക്;

വെബ് ഡസ്ക് :-ജറൂസലേം | പരിശുദ്ധ റമസാനില്‍ ഫലസ്തീനിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ പരാക്രമം. റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്ന് പുലര്‍ച്ചെ പള്ളിയിലേക്ക് അതിക്രമിച്ച് കടന്നെത്തിയ ഇസ്‌റാഈലി സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 67 ഫലസ്തീനികള്‍ക്ക്b പരുക്കേറ്റു. ആയുധങ്ങളുമായി പള്ളിയിലെത്തിയ സൈന്യം പുലര്‍ച്ചെ പള്ളിയിലെത്തിയവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്.

പള്ളിയുടെ പവിത്രതയും വിശ്വാസവും സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഖ്‌സ പള്ളി ഇമാം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. റമസാന്‍ തുടങ്ങിയതിന് ശേഷം വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഹമാസ് അടക്കമുള്ള ഫലസ്തീനി സംഘടനകള്‍ അറിയിച്ചു.

അതിനിടെ ഇസ്‌റാഈല്‍ ആക്രമണങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു

വിമർശകരോട് പോകാൻ പറ, കൈ നീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാർ സുരേഷ് ഗോപി;

തൃശൂർ: വിഷുക്കൈനീട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാരാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ദ്രോഹികളാണ് വിമർശിക്കുന്നത്. വിമർശകരോട് പോകാൻ പറ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടി.പിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയചിന്താഗതിയാണിത്. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കട്ടേയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

സുരേഷ് ​ഗോപി വിഷുക്കൈനീട്ടം നൽകിയവർ അദ്ദേഹത്തെ കാൽ തൊട്ട് വന്ദിക്കുന്ന വിഡി‍യോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായിരുന്നു.