ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം. വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേര്‍ക്ക് വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തികരിലാണ് പഠനം നടത്തിയത്. വാക്‌സിനേഷന്റെ ആദ്യ 100 ദിവസം വാക്‌സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലോകനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. … Read More “വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം.” »
Author: said chettukudy
As a writer, I cover a wide range of topics including politics, society, economics, culture, arts, sports, and news. My writing style is concise, yet engaging, with a focus on delivering information in a clear and concise manner. I strive to provide my readers with insightful analysis and thought-provoking commentary on the issues that matter most. Whether it's breaking news or in-depth features, my goal is to inform, educate, and entertain my audience through my writing.vacsine,
ന്യൂഡൽഹി :-രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്.തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. ഈ മാസം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് … Read More “ഈ കോവിഡ് മഹാമാരിക്കിടയിലും ഒൻപതാം ദിവസവും വില കൂട്ടി എണ്ണ കമ്പനികൾ.” »
25 more_Words,
തിരു:-ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗം പരമാവധി കുറച്ചു മരണം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. വീടുകള്‍ ഉള്‍പ്പെടെയുള്ള … Read More “ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം വീട്ടിൽ നിന്നാരംഭം.ഇന്ന് ഡ്രൈഡേ ആചരിക്കും.” »
വെബ് ഡസ്ക് :-അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.ആക്രമണത്തിൽ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, … Read More “അന്താരാഷ്ട്ര മാധ്യമ ഓഫിസുകൾ ഇസ്രായേൽ തകർത്തു.ലോകവ്യാപകമായി പ്രതിഷേധം.” »
യുണെറ്റഡ് നേഷൻസ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. … Read More “കോവിഡ് ആദ്യവര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം മാരകം.” »
തിരു:-തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടോ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം. നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും … Read More “ന്യൂനമർദ്ദം ടൗട്ടോ ചുഴലിക്കാറ്റായി; അടുത്ത ആറു മണിക്കൂറിൽ കനത്ത മഴയും കാറ്റും.” »
ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ ടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ വാക്സിന്‍ നേരിട്ട് നല്‍കി വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും, തെലുങ്കാനയും, തമിഴ്നാടുമാണ് ഉള്ളത്. മഹാരാഷ്ട്ര, ന്യൂ ഡല്‍ഹി, ഗുജറാത്ത് അടക്കം 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക്ക് നേരിട്ട് വാക്സിന്‍ നല്‍കുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക … Read More “സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല” »
You must be logged in to post a comment.