Author: Inews

മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല.

തിരുവനന്തപുരം ∙ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ന്യൂനപക്ഷക്ഷേമ…

കോൺഗ്രസിൻ്റെ അടിത്തറ തകർത്തത് ഗ്രൂപ്പ് രാഷ്ട്രീയം. രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂസ്‌ ഡസ്ക് :കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ…

ആശ്വാസതീരത്ത് ഡൽഹി. പോസ്റ്റിവിറ്റി നിരക്ക് 5ശതമാനത്തിൽ താഴെ. ഏപ്രിൽ നാലിനു ശേഷം ആദ്യം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുനിന്ന് ആശ്വാസവാർത്ത. കഴിഞ്ഞ 24 മണിക്കൂനിടെ ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനം. ഏപ്രിൽ നാലിനു ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനു താഴെ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,009 പേർക്കാണ് രാജ്യതലസ്ഥാനത്ത്…

ആദ്യം കൊറോണ അതിനു ശേഷം ബ്ലാക്ക് ഫംഗസും ഇപ്പോൾ വൈറ്റ് ഫംഗസും പകർച്ചവ്യാധികൾ ഓരോന്ന് ആയി ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യുന്നു.

    പട്ന: കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസിനേക്കാൾ മാരകമായ വൈറ്റ് ഫംഗസും. പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ കോവിഡ് ഭേദമായ നാലു പേരിലാണു ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയത്. ഇതിലൊരാൾ പട്നയിലെ പ്രമുഖ…

പിണറായിക്ക് അഭിനന്ദനം. കുഞ്ഞാലികുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പൊങ്കാലയുമായി പ്രവർത്തകർ യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം……സാഹിബേ ഇവിടെ ഇട്ടിരിക്കുന്ന കമെന്റ് വായിച്ചാൽ അറിയാം ഞാൻ ഉൾപ്പെടെയുള്ള അണികൾക്കുള്ള വിഷമം…

മുസ്‍ലിം ലീഗിന് പ്രഹരമേല്‍പ്പിച്ചതിന്‍റെ മധുര പ്രതികാരവും കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഈ മന്ത്രി പദവി

ഇടതുപക്ഷ മന്ത്രിസഭയിൽ തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനമേറ്റതോടെ ഐഎന്‍എല്ലിനത് രാഷ്ട്രീയ നേട്ടത്തിന് കൂടിയുള്ള അവസരമായി. സംസ്ഥാന ഭരണത്തില്‍ ഐഎന്‍എല്‍ പങ്ക് ചേരുമ്പോള്‍ മുസ്‍ലിം ലീഗിനത് തിരിച്ചടിയാകുമെന്നാണ് ഐഎന്‍എല്‍ പ്രതീക്ഷ. മുസ്‍ലിം ലീഗ് അണികള്‍ വ്യാപകമായി ഐഎന്‍എല്ലിലേക്ക്…

ദേവസ്വം മന്ത്രിയെച്ചൊല്ലി വിവാദം.വിക്കിപ്പീഡിയയില്‍ തിരുത്തലുകള്‍.സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ.

തിരുവനന്തപുരം:പട്ടികജാതിക്കാരനായ ഒരാൾ ആദ്യമായാണോ ദേവസ്വം മന്ത്രിയാകുന്നത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഓൺലൈൻ വിവാദം. വിക്കിപീഡിയ പേജിൽ എഡിറ്റിങ്ങും പുനർ എഡിറ്റിങ്ങുമൊക്കെയായി വിവാദം കൊഴുത്തു. കെ. രാധാകൃഷ്ണനാണ് പട്ടികജാതിക്കാരനായ ആദ്യ ദേവസ്വംമന്ത്രിയെന്ന പ്രചാരണത്തിന് പിന്നാലെയാണ് മുൻമന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയാ പേജിൽ എഡിറ്റിങ്…