Author: Inews

ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം.

ടോക്യോ :-ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത് സിങ്ങ് ഇരട്ടഗോളുകൾ നേടി. ഒരുവേള 3-1ന്​ പിറകിൽ…

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ്…

‘എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും, കെ സുധാകരന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം:-എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി.അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന്. അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി…

ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പോലീസെത്തി മന്ത്രിയെ ‘രക്ഷിച്ചു’

കൊച്ചി: കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയിൽ ചേർന്ന ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് യോഗം ഉപേക്ഷിച്ചു. സംഘർഷത്തെ തുടർന്ന് ഹോട്ടലിൽ കുടുങ്ങിയ മന്ത്രിയെ പോലീസ്…

ദേശീയപാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ല; പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും, ഹൈക്കോടതി.

കൊച്ചി:-ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാതകളുടെ അലൈൻമെൻറ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അനാവശ്യമായും നിസാര കാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാത വികസനത്തിന്റെ…