Author name: said chettukudy

പയ്യന്നൂർമുൻസിപ്പാലിറ്റി ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ;

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെപയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ പിടിയിൽ. കെട്ടിട നിർമ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവർസിയർബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ പുതുതായിനിർമ്മിക്കുന്ന കെട്ടിടത്തിന്റെനിർമ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയത്. തുടർന്ന് പരാതിക്കാരൻ പലപ്രാവശ്യംഅനുമതിക്കായിമുൻസിപ്പാലിറ്റിയിൽഅന്വേഷിച്ചുചെന്നെങ്കിലും ഓവർസിയർ ആയ ബിജു ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇക്കഴിഞ്ഞ 21-ാം തീയതി പരാതിക്കാരൻ ബിജുവിനെ കണ്ടപ്പോൾ 25,000 രൂപ കൈക്കൂലി നൽകിയാൽനിർമ്മാണാനുമതി …

പയ്യന്നൂർമുൻസിപ്പാലിറ്റി ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ; Read More »

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍;

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നുംകാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്.വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹംക ണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍വിദ്യാര്‍ത്ഥി നിയായ ആര്‍ച്ചയെ കാണാതായത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാട്ടൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു.പെണ്‍കുട്ടിയെ അന്വേഷിച്ച് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ കുടുംബം തിരച്ചില്‍നടത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍തിരി ച്ചെത്തി ഇന്ന് പുലര്‍ച്ചെ കിണറ്റില്‍നോക്കിയപ്പോഴാണ് മൃതദേഹംകണ്ടെ ത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍വ്യക്തമാകുകയുള്ളൂ …

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍; Read More »

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്:എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. കോഴിക്കോട്തൊട്ടിൽപ്പാലത്താണ് സംഭവം. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക്എംഡിഎംഎകടത്താനുള്ളശ്രമത്തിനിടെയാണ്പിടിയിലായത്.സംശയംതോന്നാതിരിക്കാൻമകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ചകാറുംതൊട്ടിൽപാലം പൊലീസ് പിടികൂടി.

ആന്റണി മകനെ സ്വീകരിച്ചു: അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു;

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ …

ആന്റണി മകനെ സ്വീകരിച്ചു: അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു; Read More »

പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വീ​ണ്ടും രം​ഗ​ത്ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പി.​വി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് ത​ന്നെ​യാ​ണെ​ന്നും മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ ത​ന്‍റെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​മെ​ന്നും മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു. കൊ​ച്ചി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മ​ക​ൾ വീ​ണ വി​ജ​യ​ൻ ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്നും പ​ണം വാ​ങ്ങി എ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചു. ഇ​ത് സേ​വ​ന​ത്തി​നാ​യി ര​ണ്ട് …

പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ, Read More »

മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുത്വലാഖ് ബിൽ കൊണ്ടുവന്നതിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എം പി. രാജ്യസഭയിൽ വനിതാ സംവരണ ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് ലീഗ് എം പി വിവാദ പ്രസ്താവന നടത്തിയത്. മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്നും അതിനാൽ വെറും ന്യൂനപക്ഷങ്ങളായി മുസ്ലിംകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. …

മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി; Read More »

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്. മന്ത്രിയായ എ രാജയ്ക്കും മറ്റ് 14 പേര്‍ക്കും കൂടി കോടതി നോട്ടീസയച്ചിട്ടുണ്ട്. എന്നാല്‍ കേസിനെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെടുത്താന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. നോട്ടീസ് ലഭിച്ച …

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്; Read More »

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്. ശിവശക്തി പോയിന്റ് എന്നു പേരിട്ട ലാന്‍ഡിങ്ങ് സ്ഥാനത്തു സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. …

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം; Read More »

തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;

“ഇത്രയും വലിയ സമ്മാനത്തുക കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു സ്വപ്നം കാണുന്നവർ ആയിരിക്കും ഇപ്പോൾ ലോട്ടറി എടുത്ത ഭൂരിഭാഗം ആൾക്കാരും” തിരുവോണം ബമ്പര്‍ ഭാഗ്യശാലികളെ ഇന്നറിയാം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; നറുക്കെടുപ്പ് രണ്ട് മണിക്ക് തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്പര്‍ നറുക്കെടുക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ബംബർ നറുക്കെടുപ്പ് ഫലം തൽ സമയം അറിയുവാൻ …

തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്; Read More »

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:

ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു.പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ …

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്: Read More »

വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു;

കണ്ണൂര്‍:വാഹനാപകടത്തില്‍പരിക്കേറ്റ്ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായവിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനിബാലിഗ(20)യാണ് മരിച്ചത്. മണിപ്പാല്‍സര്‍വകലാശാല വിദ്യാര്‍ഥിയാണ്. 17ന് രാത്രി രാത്രികാസര്‍ഗോഡ് ബേക്കലില്‍ നിന്നു മംഗലാപുരത്തേക്ക് ബൈക്കില്‍പോവുന്നതിനിടെ പുലിക്കുന്ന് കെഎസ്ടിപി റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സഹപാഠി ആലപ്പുഴ മയ്യളം സ്വദേശി അജിത്ത് കുറുപ്പ്(20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ചികില്‍സയിലാണ്. ഇതേ തുടര്‍ന്ന് …

വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു; Read More »

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ;

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം; കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം.കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയർന്നതിനെതുടർന്ന്നടപടിയെടുത്തത്. വടകര റൂറൽ എസ്പിയുടെഅന്വേഷണ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെസസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി കൂരിമുണ്ടയിൽ ആക്രമം നടത്തിയ അയൂബ് ഖാനൊപ്പമുള്ളരജിലേഷിൻ്റെ ചിത്രം പുറത്ത് വന്നിരുന്നു. മാത്രമല്ല ഇതേകേസിൽഅറസ്റ്റിലായദീപുവിൻ്റെവീട്ടുമുറ്റത്തു വച്ചു പകർത്തിയ ചിത്രമാണിത്. രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുകയും എം.കെ.മുനീർ എംഎൽഎ ഡിജിപി ക്ക് പരാതി …

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ; Read More »

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ;

മാസപ്പടി, പാലാരിവട്ടം അഴിമതി ഉൾപ്പെടെയുള്ള കേസുകളിലെ ഹർജിക്കാരൻ: കൊച്ചി:പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. നിരവധി അഴിമതികൾക്കെതിരെ പോരാടിയവ്യക്തിയായിരുന്നുഅദ്ദേഹം.കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ്നടപടികളാരംഭിച്ചു. കൊച്ചിയിലെ പാലാരിവട്ടംഅഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത്അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.

Scroll to Top