തിരുവനന്തപുരം: ഇന്ന് അത്തം. പ്രളയവും കോവിഡ് കവർന്നെടുത്തഓണക്കാലത്തെഇക്കുറിതിരിച്ചുപിടിക്കാൻഒരുങ്ങുകയാണ്‌മലയാളികൾ.
വീടുകൾക്കുമുന്നിൽ ഇന്നുമുതൽപൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാൾ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്‌തംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
പൊന്നോണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായഘോഷയാത്രയ്ക്ക് തുടക്കമാകും. ഇത്തവണ വിപുലമായപരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. മന്ത്രി വി എൻ വാസവൻ തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളുംഇരുപതോളംനിശ്ചലദൃശ്യങ്ങളുംഘോഷയാത്രയുടെഭാഗമായുണ്ടാവും.
പ്രായമായവരും കുട്ടികളും ഒന്നടങ്കം ഓണത്തെ വരവേൽക്കാൻഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും സംഘടിപ്പിക്കാനുള്ളമുന്നൊരുക്കങ്ങളാണെങ്ങും. സെപ്തംബർ രണ്ടിന് സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികൾ ഓണാഘോഷതിമിർപ്പിലാകും.