𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊലപെടുത്തി ഉപേക്ഷിച്ചു: സുഹൃത്ത് അറസ്റ്റിൽ:

ഏപ്രിൽ 29നാണ് ആതിരയെ കാണാതാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഖിലിനൊപ്പം ആതിര കാറിൽ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.

ഇതിൻറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെറ്റിലപ്പാറ ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. ആതിരയുടെ സ്വർണം ഉൾപ്പെടെ ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുൾപ്പെടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ ആതിരയിൽ നിന്നും കൈക്കലാക്കിയത് 12 പവൻ; വിവാഹേതരബന്ധം ആതിരയുടെ കൊലപാതകത്തിലേക്ക്ഇ ങ്ങനെ…


ആതിരയെ കൊലപ്പെടുത്തിയ അഖിൽ പി. ബാലചന്ദ്രൻ ഇൻസ്റ്റ​ഗ്രാമിലും താരമായിരുന്നു. വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിൽ 11,000ൽ അധികം ഫോളോവേഴ്സാണുള്ളത്. റീൽസിലൂടെയാണ് ഇയാൾ ആരാധകരെ സൃഷ്ടിച്ചിരുന്നത്.

കൊല്ലപ്പെട്ട ആതിരയും കൊലപാതകം നടത്തിയ അഖിലും വിവാഹിതരാണ്. ഇരുവർക്കും മക്കളുമുണ്ട്. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിൽ ഭാര്യയ്ക്കൊപ്പം അങ്കമാലിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുക്കുന്നതും.

വാർത്തകൾ വാട്സ്ആപ്പ് വഴി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക 👇

അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കൾ ആയിരുന്നു. പണയം വയ്ക്കാനായി 12 പവൻ സ്വർണം ആതിര അഖിലിന് നൽകിയിരുന്നു. ഇതു വേഗം എടുത്തു തരാമെന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത്. പക്ഷേ സ്വർണത്തെക്കുറിച്ചു ചോദിക്കുമ്പോൾ അഖിൽ ഒഴികഴിവുകൾ പറയുകയായിരുന്നു. ആതിരയാണെങ്കിൽ സ്വർണത്തിന് വേണ്ടി നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തു. ആതിരയെ ഒഴിവാക്കിയില്ലെങ്കിൽ 12 പവൻ സ്വർണം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് അഖിലിന് മനസ്സിലായി.

ഇതോടെ ആതിരയെ ഒഴിവാക്കാൻ അഖിൽ ആസൂത്രിതമായ കൊലയ്ക്കു പദ്ധതിയിട്ടു. ആതിരയോടു ഫോൺ വീട്ടിൽനിന്ന് എടുക്കേണ്ടെന്ന് പറഞ്ഞതും ഈ പദ്ധതിയുടെ ഭാഗമായാണ്. പൊലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. അഖിലും ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു. പക്ഷേ സിസിടിവി ക്യാമറയിൽ ആതിര കയറി പോകുന്ന ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവായി.
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനമേഖലയിൽ എത്തിച്ച് കഴുത്തിൽ ഷോൾ മുറുക്കിയാണ് ആതിരയെ അഖിൽ കൊലപ്പെടുത്തിയത്. പ്രധാനറോഡിൽനിന്ന് 800 മീറ്ററോളം മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

പാറകൾക്കിടയിൽ കാൽപ്പാദങ്ങൾ മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ആതിരയെ വനത്തിനുള്ളിലേക്കു കൊണ്ടുപോകാൻ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. വാഹനം നിർത്തിയശേഷം ഇരുവരും ഒരുമിച്ചാണ് വനത്തിലേക്കു നടന്നുപോയതെന്നും പൊലീസ് കരുതുന്നു. ചോദ്യംചെയ്തതിൽ അഖിൽ പൊലീസിനോട് ആദ്യം കൊലപാതകം സമ്മതിച്ചില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും അടക്കം വച്ച് ചോദിച്ചപ്പോൾ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ച് വരുത്തിയത്. അതിനിടെ ആതിരയെ ഏപ്രിൽ 29 മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിൽ 29 നാണ് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്ത് വരികയുമായിരുന്നു.

Athira murder case