Arvind Kejriwal ruled two states in ten years; #aravindKejiriwal, #amadmiParty, #gujarath, #congress, #bjp, #cpm,#delhi,

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തിയെന്നും കെജരിവാൾ പറഞ്ഞു.

ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തത് ആംആദ്മിക്ക് തിരിച്ചടിയായി.ബിജെപി ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ്. ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുന്നുമുണ്ട്. വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുത്തു. എ.എ.പിയെ ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു.