ബിജെപിക്ക് ഒരു അവസരം കിട്ടിയാൽ കേരളം നശിക്കുമെന്ന്സാഹിത്യകാരി അരുന്ധതി റോയി. തീക്കൊള്ളിവന്ന് വിറകിനോട് ഒരവസരം തരുമോ എന്നു ചോദിക്കും പോലെയാണിതെന്ന് അവർ പറഞ്ഞു. ഡിവൈഎഫ്ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
കേരളം ബിജെപിക്ക് ഈഗോപ്രശ്നമായി മാറിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ കേരള സന്ദർശനത്തിൽ വലിയ സ്വീകരണം കിട്ടിയ വാർത്ത കണ്ടു. ഭയങ്കര സങ്കടമായിരുന്നു അപ്പോൾ. കുറെ ആളുകൾ വന്നു, മോദിക്കു മേൽ പുഷ്പവൃഷ്ടിയൊക്കെ നടത്തിയെന്നു കേട്ടപ്പോൾ. എല്ലാത്തിലും ഉപരി ക്രിസ്ത്യൻ വിഭാഗത്തിൽനിന്നു തന്നെ ഒരു വിഭാഗം അദ്ദേഹത്തെ കാണാൻ ചെല്ലുന്നു. ഇതൊക്കെ എങ്ങനെ നടക്കുന്നു? രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ലേ? മണിപ്പൂരിൽ, ഛത്തിസ്ഗഢിൽ, ഝാർഖണ്ഡിൽ നടക്കുന്നത് അറിയുന്നുണ്ടോ? കഴിഞ്ഞ രണ്ടു വർഷത്തിടെ മൂന്നുറിലേറെ പള്ളികൾക്കു നേരയാണ് ആക്രമണം ഉണ്ടായത്. ഇവരുമായി ഒരു സംഭാഷണം തന്നെ നിങ്ങൾക്കെങ്ങനെ നടത്താനാവും? – അരുന്ധതി റോയ് ചോദിച്ചു.
Karnatakaelection Arundhathi roy #BJP
കർണാടക തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സന്തോഷംകൊണ്ട് തനിക്ക് ഉറങ്ങാനായില്ലെന്നും അവർ പറഞ്ഞു. കേരളം മാത്രമല്ല, ഇപ്പോൾ ബിജെപിയെ പ്രതിരോധിക്കാനായി ഉള്ളത്. കേരള തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ സഹോദരി തനിക്കൊരു മെസ്സേജ് അയച്ചു, ബിജെപി ആനമുട്ടയായെന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മെസ്സേജുകളിൽ ഒന്നാണത്. നമുക്ക് ആനയെയും വേണം ആനമുട്ടയും വേണം, എന്നാൽ ബിജെപി വേണ്ടെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

You must be logged in to post a comment.