
കൊല്ലത്ത് പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജുവാണ് (34) മരിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.
പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തറയിൽ തലയിടിച്ച് രക്തം വാർന്ന ബൈജുവിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്.
ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറിൽ രക്ഷപ്പെട്ട സഹോദരങ്ങളും ദർപ്പക്കാട് സ്വദേശികളുമായ ഷാൻ , ഷെഹീൻ എന്നിവരെ ഏനാത്തു വച്ച് പൊലീസ് പിടികൂടുകയും ചെയ്തു
You must log in to post a comment.