വെബ്ഡെസ്‌ക് :-സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗ ബാധിതയായ മാട്ടൂൽ സ്വദേശിനി അഫ്ര അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നുഇളയ സഹോദരൻ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ടി സഹായമഭ്യർഥിച്ചെത്തിയ അഫ്രയെ മലയാളികൾക്ക് മറക്കാനാവില്ല. ‘ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുതെന്ന്’ പറഞ്ഞുള്ള അഫ്ര മോളുടെ വാക്കുകൾ കേട്ട് മുഹമ്മദിന് വേണ്ടി ലോകമലയാളികൾ കൈകോർക്കുകയും ചികിത്സ വിജയിപ്പിക്കുകയും ചെയ്തിരുന്നു.