തിരുവനന്തപുരം :ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്.
ജഡ്ജിയുടെ ചേംമ്പറിൽവെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ പോലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചിരുന്നത്. തുടർന്ന് കുഞ്ഞിനെ കോടതിയിൽ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.
ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയിരുന്ന നിർദേശം.
You must log in to post a comment.