𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഭർത്താവിനും വീട്ടുകാർക്കും എതിരെ കത്തെഴുതിവച്ച ശേഷം യുവതി ജീവനൊടുക്കി:

ഭർത്താവിനും വീട്ടുകാർക്കും എതിരെ കത്തെഴുതിവച്ച ശേഷം യുവതി ജീവനൊടുക്കി:
Advertisement
ശാരീരിക ഉപദ്രവത്തിൽ ഗര്‍ഭം അലസി

കാച്ചാണിയില്‍ നവവധുവിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി. ഇരുപത്തിയൊന്‍പതുകാരിയായ അനുപ്രിയ എസ്. നാഥാണ് ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ
കത്തെഴുതിവച്ച ശേഷം ജീവനൊടുക്കിയത്. സ്ത്രീധനം ചോദിച്ച് മാനസികമായി ഉപദ്രവിച്ചെന്നാണ് വീട്ടുകാരുടെ പരാതി.

കാച്ചാണി പമ്മത്തുമൂലയില്‍ സുരേന്ദ്ര നാഥിന്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയെ Anu priyaകഴിഞ്ഞ
ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

Advertisement

കൊല്ലം#kollam അഞ്ചല്‍ സ്വദേശി മനുവുമായി എട്ട് മാസം മുന്‍പായിരുന്നു വിവാഹം. മനുവും മാതാപിതാക്കളും സ്ത്രീധനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. അതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പരാതി.

വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ആ സമയം അനുപ്രിയ ഗര്‍ഭിണിയായിരുന്നെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ കാരണം ഗര്‍ഭം അലസി. പിന്നീട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും മനുവും മാതാപിതാക്കളും ഫോണ്‍വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പരാതിപ്പെടുന്നു.

Advertisement