ആലപ്പുഴ: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീയപാതയില്‍ ആണ് അപകടം നന്നത്. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു
ആലപ്പുഴ ഭാഗത്ത് ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് എതിരെ ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദേശീയപാതയിലെ കുഴികള്‍ ഉടനടി അടയ്ക്കണമെന്ന് ഹൈക്കോടതിഅന്ത്യശാസനം നല്‍കിയിരുന്നു
തുടര്‍ന്ന് കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപമുയര്‍ന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
You must log in to post a comment.