Skip to content

കുപ്പിക്കുള്ളിലേക്ക് ത്രിവര്‍ണ നിറങ്ങള്‍, മനോഹര ചിത്രമൊരുക്കി അനൂപ്;

Anoop created a beautiful picture of three colors inside the bottle;

വെബ്ഡെസ്‌ക്:-75ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് നാട്. സ്വാതന്ത്ര്യ പൊന്‍പുലരിആഘോഷിക്കുന്നവേളയില്‍വ്യത്യസ്തങ്ങളായ കലാവിരുതുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ എസ്.ആര്‍ അനൂപിന്റെ കലാവിരുതാണ് ഇപ്പോള്‍ വൈറലാകുന്നത്. ത്രിവര്‍ണങ്ങള്‍ ഒരു കുപ്പിക്കുള്ളിലേക്ക് നിറം പകരുന്നതിന്റെവിഡിയോയയുംചിത്രവുമാണ്ഹൈലൈറ്റ്.

ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അനൂപ്. ത്രിവര്‍ണ നിറങ്ങള്‍ കുപ്പിക്കുള്ളിലെ ജലവുമായി കലരുമ്പോഴുണ്ടാകുന്ന മനോഹാരിത,കൃത്യസമയത്ത് ഒപ്പിയെടുത്ത്ഫ്രെയിമിലാക്കിയാണ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടവും അനൂപ് പറയുന്നത്.

ഈ ഒറ്റക്ലിക്ക് കണ്ടാല്‍ പറയില്ല, വരച്ചതാണോ അല്ലയോ എന്നുപോലും. അതാണ് ഫോട്ടോയെ മനോഹരമാക്കുന്നതും. അക്രിലിക് പെയിന്റ് കുപ്പിയിലെ വെള്ളത്തിലേക്ക് സിറിഞ്ചിലൂടെ ഇന്‍ജെസ്റ്റ് ചെയ്താണ് ഈ ചിത്രം അനൂപ് ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്തത്.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading