D a
വെബ്ഡെസ്‌ക് :-ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെ രോഗ വിവരം അമിതാഭ് ബച്ചൻ തന്നെയാണ് അറിയിച്ചത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവ് ആകുന്നത്.
താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
2020 ജൂലൈയിലാണ് അമിതാഭ് ബച്ചന് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.