നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന പ്രമുഖ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിൻറെ അഞ്ചാം സീസൺ അവസാനിച്ചു.
സംവിധായകൻ അഖിൽ മാരാർ ആണ് ഇക്കുറി വിജയി ആയത്. ടെലിവിഷൻ നടി റെനീഷ റഹ്മാൻ രണ്ടാം സ്ഥാനവും സോഷ്യൽ മീഡിയ താരവുമായ ജുനൈസ് മൂന്നാം സ്ഥാനവും നേടി . സംരംഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത് .നടൻ ഷിജു എ ആർ അഞ്ചാം സ്ഥാനത്ത് എത്തി.
മത്സരം തുടങ്ങി ആദ്യ ദിവസങ്ങളിൽ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അഖിൽ ഷോയൂടെ പകുതിഭാഗം പിന്നിട്ടപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു.
എന്നാൽ രണ്ടാം സ്ഥാനത്തേക്ക് ഏറ്റവും അധികം ഉയർന്നു കേട്ട പേര് ശോഭയുടേത് തന്നെയായിരുന്നു. അപ്രതീക്ഷിതമായി ശോഭയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
രണ്ടാം സ്ഥാനം സ്വന്തമാക്കിയ റിനീഷ സീസൺ തുടങ്ങിയ ആദ്യ ആഴ്ചകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച മത്സരാർത്ഥിയാണ്. മണിച്ചിത്രത്താഴി ലെ നാഗവല്ലിയായി നിറഞ്ഞാടിയ റെനിയെ തേടി സംവിധായകൻ ഫാസിലിന്റെ അഭിനന്ദനങ്ങൾ എത്തിയിരുന്നു. അഖിൽ വിജയ് ആകുമെന്ന് ചുറ്റുമുള്ളവർ ഉറപ്പിച്ചു പറയുമ്പോഴും എതിർപ്പ് തുറന്നു പറഞ്ഞു വില്ലനായി തിളങ്ങിയ ജുനൈസ് മൂന്നാം സ്ഥാനത്ത് എത്തിയത്. സൗഹൃദം ഷിജുവിനെയും ഫൈനലിസ്റ്റ് ആക്കി.
ഫൈനൽ ഫൈവിൽ നിന്ന് സ്വയംത തീരുമാനത്തിൽ പുറത്തുപോയ ട്രാൻസ്ജെൻഡർ പ്രതിനിധിയായ നാദിറ മഹറിൻ ഏറെ ശ്രദ്ധ നേടി. ഫിനാലെ വീക്കിൽ എത്തിയ നാദിറ വിജയിയുടെ സമ്മാനത്തുകയിൽ നിന്നും ഒരു ഓഹരി സ്വന്തമാക്കി സ്വയം പുറത്താകാൻ തീരുമാനിക്കുകയായിരുന്നു.
ഏഴര ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് വീടിൻറെ പടിയിറങ്ങിയത്. സെറീന ആൻഡ് ജോൺസൺ, അനിയൻ മിഥുൻ, റിനോസ് ജോർജ്, വിഷ്ണു ജോഷി, അനു ജോസഫ്, സാഗർ സൂര്യ, ശ്രുതി ലക്ഷ്മി, അഞ്ചുസ് റോഷ്, മനീഷ കെ എസ്, ശ്രീദേവി മേനോൻ, ലക്ഷ്മി ലച്ചു, ഗോപിക ഗോപി , എയ്ഞ്ചലിന്റെ മരിയ, ഹനാൻ, എന്നിവയായിരുന്നു ഈ സീസണിലെ മറ്റു മത്സരാർത്ഥികൾ.
politicaleye.news/akhil-wins-first-place-in-bigg-boss-rineesha-second/ #akhil marar,

You must log in to post a comment.